Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ വായുമലിനീകരണം...

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; സ്കൂളുകൾക്ക് അവധി

text_fields
bookmark_border
Air pollution in New Delhi
cancel

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ൽ ശ്വാ​സം മു​ട്ടി ഡ​ൽ​ഹി. മൂ​ട​ൽ മ​ഞ്ഞി​ൽ മു​ങ്ങി​യ​പോ​ലെ അ​ന്ത​രീ​ക്ഷം ക​ല​ങ്ങി​യ ഡ​ൽ​ഹി​യി​ലെ ശ്വാ​സ​വാ​യു മ​ലി​നീ​ക​ര​ണം​ ‘ഗു​രു​ത​ര’​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചു. ക​ടു​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഭ​യ​ന്ന്​ പ്രൈ​മ​റി സ്കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി ന​ൽ​കി. മ​ലി​നീ​ക​ര​ണ തോ​ത്​ ഉ​യ​രാ​തി​രി​ക്കാ​ൻ ത​ല​സ്ഥാ​ന പ​രി​ധി​യി​ൽ ലോ​റി ഗ​താ​ഗ​തം വി​ല​ക്കി. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.

അ​ന്ത​രീ​ക്ഷ വാ​യു​വി​ന്‍റെ ഗു​ണ​മേ​ന്മ സൂ​ചി​ക (എ.​ക്യു.​ഐ) അ​പ​ക​ട​നി​ല​യാ​യ 450 ക​ട​ന്ന​തോ​ടെ​യാ​ണ്​ ഈ ​ന​ട​പ​ടി​ക​ൾ. ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്​​​ട്ര, യു.​പി ന​ഗ​ര​ങ്ങ​ളി​ലും മ​ലി​നീ​ക​ര​ണ തോ​ത്​ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കാ​റ്റി​ന്‍റെ വേ​ഗ​ക്കു​റ​വ്, മ​ഴ​യി​ല്ലാ​യ്മ, പാ​ട​ങ്ങ​ളി​ലെ വൈ​ക്കോ​ൽ ക​ത്തി​ക്ക​ൽ എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന​മാ​യും അ​ന്ത​രീ​ക്ഷം മോ​ശ​മാ​ക്കി​യ​ത്. മൂ​ട​ൽ​മ​ഞ്ഞ്​ ഇ​ല്ലാ​തി​രു​ന്നി​ട്ടു കൂ​ടി 500 മീ​റ്റ​റി​ന​പ്പു​റം ദൂ​ര​ക്കാ​ഴ്ച ഇ​ല്ലെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ച​ത്. ശ്വാ​സം മു​ട്ട​ൽ, ക​ണ്ണെ​രി​ച്ചി​ൽ, ചു​മ, ക​ഫ​ക്കെ​ട്ട്​ എ​ന്നി​വ​ക്ക്​ കാ​ര​ണ​മാ​ക്കു​ന്ന മ​ലി​നീ​ക​ര​ണം ആ​സ്ത​മ രോ​ഗി​ക​ളെ​യും മ​റ്റും വ​ല്ലാ​തെ അ​ല​ട്ടു​ന്നു​ണ്ട്.

വാ​ഹ​ന​ങ്ങ​ൾ ക​ഴി​വ​തും നി​ര​ത്തി​ലി​റ​ക്ക​രു​തെ​ന്നും വീ​ടു​ക​ളി​ൽ​ത​ന്നെ ക​ഴി​യാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ഡ​ൽ​ഹി ല​ഫ്. ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ, പ​രി​സ്ഥി​തി മ​ന്ത്രി ഗോ​പാ​ൽ റാ​യ്​ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​ടി​യ​ന്ത​ര നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ​ക്ക്​ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

മ​ലി​നീ​ക​ര​ണം കു​റ​ക്കാ​നു​ള്ള ദീ​ർ​ഘ​കാ​ല ന​ട​പ​ടി​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഡ​ൽ​ഹി പ​രി​സ്ഥി​തി മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. അ​തേ​സ​മ​യം, മ​ലി​നീ​ക​ര​ണം വ​ർ​ധി​ച്ച നേ​ര​ത്ത്​ രാ​ഷ്ട്രീ​യ സ​ഞ്ചാ​ര​ത്തി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി​യെ​ന്നാ​ണ്​ ബി.​ജെ.​പി​യു​ടെ വി​മ​ർ​ശ​നം.

ഡ​ൽ​ഹി സ​ർ​ക്കാ​രോ കേ​ന്ദ്ര​മോ ആ​വ​ശ്യ​മാ​യ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air pollutionDelhi
News Summary - Air pollution in New Delhi turns 'severe', some schools shut
Next Story