തായ്ലൻഡിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; 15 പേർക്ക് പരിക്ക്
text_fieldsന്യൂഡൽഹി: പറക്കലിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ജീവനക്കാർ ഉൾപ്പെടെ 15 യാത്രക്കാർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യയുടെ എ320 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആകാശച്ചുഴിയിൽ അകപ്പെട്ട വിമാനം സഞ്ചാര പാതയിൽനിന്ന് 300 അടി താഴ്ചയിലേക്ക് നീങ്ങിയതായി പൈലറ്റ് അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏകദേശം 90 മിനിറ്റിനു ശേഷമാണ് ഈ സംഭവം ഉണ്ടായത്.
സംഭവത്തിൽ 11 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. ഫുക്കറ്റിൽ നിന്ന് 8.25ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഡൽഹി ഇന്ദിരഗാന്ധി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയത്. തുടർന്ന് മുഴുവൻ യാത്രക്കാരെയും ഉടൻ പുറത്തെത്തിച്ച ശേഷം പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കി.
134 യാത്രക്കാരും എട്ട് ജീവനക്കാരും അടക്കം 142 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു കാബിൻ ക്രൂ അംഗത്തിന് ഗുരുതരമായി പരിക്കേറ്റു എന്നാണ് പൈലറ്റ് നൽകിയ വിവരം.എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

