എയിംസ് ജീവനക്കാരനെ കൈയേറ്റം ചെയ്ത കേസിൽ സോംനാഥ് ഭാരതിക്ക് രണ്ട്വർഷം തടവ്; മേൽക്കോടതി ശിക്ഷ ശരിവെച്ചു
text_fieldsന്യൂഡൽഹി: ഡൽഹി എയിംസ് സുരക്ഷ ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ ആം ആദ്മി എം.എൽ.എ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ്. അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ കോടതിയുടെ വിധി റോസ് അവന്യു ജില്ല കോടതി ശരിവെക്കുകയായിരുന്നു. സോംനാഥിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
2016ലായിരുന്നു കേസിനാസ്പദമായ സംഭവം. തടവ് ശിക്ഷക്ക് പുറമേ അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ കോടതി മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡ്യ സോംനാഥിന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
കലാപമുണ്ടാക്കൽ, പൊതുസേവകന്‍റെ ജോലി തടസ്സപ്പെടുത്തൽ, പൊതുമുതല്‍ നശിപ്പിക്കൽ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കോടതി ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷൻ കേസ് പ്രകാരം സോംനാഥ് ഭാരതിയും മറ്റ് 300 പേരുംചേർന്ന് എയിംസിന്‍റെ വേലി ജെ.സി.ബി ഉപയോഗിച്ച് തകർത്ത് അതിക്രമിച്ച് കടക്കുകയായിരുന്നു. പിഴവുകളില്ലാതെ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

