Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
AIIMS nurses Strike
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹി എയിംസിൽ...

ഡൽഹി എയിംസിൽ നഴ്​സുമാരുടെ സമരം ശക്തം; പൊലീസുമായുണ്ടായ സംഘർഷത്തിൽ നഴ്​സുമാർക്ക്​ പരിക്ക്​

text_fields
bookmark_border

ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ ഡൽഹി എയിംസിൽ നഴ്​സുമാർ നടത്തിവരുന്ന സമരം ശക്തിപ്രാപിക്കുന്നു. സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി നഴ്​സുമാർ ഉൾപ്പെടെ നിരവധിപേർക്ക്​ പരിക്കേറ്റു. പൊലീസ്​ ബാരിക്കേഡ്​ മറിഞ്ഞുവീണ്​ ഒരു നഴ്​സിന്​ പരിക്കേൽക്കുകയും​ ചെയ്​തു.

പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പൊലീസ്​ സമരം ചെയ്യുന്ന സ്​ഥലത്തെത്തി നഴ്​സുമാരെ നീക്കാൻ ശ്രമിച്ചതാണ്​ സംഘർഷത്തിന്​ കാരണം.

ആറാം ശമ്പള പരിഷ്​കരണ കമീഷൻ നിർദേശിച്ച ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ നഴ്​സുമാരുടെ സമരം. തിങ്കളാഴ്​ച വൈകി​ട്ടാണ്​ എയിംസ്​ വളപ്പിൽ നഴ്​സുമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്​. രാവിലെയും സമരം നീണ്ടതോടെ പൊലീസ്​ ഇടപെടുകയായിരുന്നു.

ഒ.പിയടക്കം ബഹിഷ്​കരിച്ചാണ്​ സമരം. കേന്ദ്രസർക്കാർ ചർച്ച നടത്തി പരിഹാരം കാണണമെന്നാണ്​ നഴ്​സുമാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIIMSNurses StrikeDelhi
News Summary - AIIMS nurses go on indefinite strike over better salary
Next Story