Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

24 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ആഗാ റൂഹുല്ല; നാഷണൽ കോൺഫറൻസിൽ നിന്ന് രാജി, നാളെ പ്രഖ്യാപനം

text_fields
bookmark_border
24 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ആഗാ റൂഹുല്ല; നാഷണൽ കോൺഫറൻസിൽ നിന്ന് രാജി, നാളെ പ്രഖ്യാപനം
cancel

ശ്രീനഗർ: നാഷണൽ കോൺഫറൻസു(എൻസി)മായുള്ള 24 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ശ്രീനഗർ എം.പി ആഗാ റൂഹുല്ല മെഹ്ദി. ബഡ്ഗാമിൽ നവംബർ 3 ന് നടക്കുന്ന റാലിയിൽ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കും. പിതാവും പ്രമുഖ ഷിയാ പണ്ഡിതനുമായിരുന്ന ആഗാ സയ്യിദ് മെഹ്ദിയുടെ ചരമവാർഷിക ദിനത്തിൽ തന്നെയാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

'വാഗ്ദാനമാണ് കസേരയേക്കാൾ വലുത്, വ്യക്തിത്വത്തിന്റെ രാഷ്ട്രീയം, തത്വങ്ങളുടെ രാഷ്ട്രീയം' എന്നെഴുതിയ ബാനറുകളാണ് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്നത്. രാജി തീരുമാനം അന്തിമമാണെന്നും പിന്നോട്ടില്ലെന്നും ആഗാ റൂഹുല്ല വ്യക്തമാക്കി.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള പാർട്ടി നിലപാടിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിൽ. 2024 നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വലിയ ജനവിധി നാഷണൽ കോൺഫറൻസ് ദുരുപയോഗം ചെയ്തുവെന്നാണ് വിമർശനം. ആർട്ടിക്കിൾ 370, വഖഫ് ഭേദഗതി നിയമം, സംവരണം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോയി ബി.ജെ.പിക്ക് മുന്നിൽ കീഴടങ്ങുന്ന സമീപനമാണ് മുഖ്യമന്ത്രി ഒമർ അബ്ദുല്ല സ്വീകരിക്കുന്നതെന്നും ആഗാ റൂഹുല്ല ആരോപിച്ചു.

എൻ.സി അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയുടെ പരാമർശവും രാജി തീരുമാനത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാകുമെന്ന് വിശ്വസിക്കുന്നെങ്കിൽ പാർട്ടി വിട്ട് അത് ചെയ്തുകാണിക്കട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. 370 പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് അധ്യക്ഷൻ തന്നെ വിശ്വസിക്കുന്നെങ്കിൽ പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് ഉറപ്പ് നൽകിയതെന്നാണ് ആഗായുടെ ചോദ്യം.

ശ്രീനഗറിലെ തന്റെ വിജയം എൻ.സിയുടെ മാത്രം നേട്ടമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. 30-40 വർഷത്തിനിടെ ഒന്നര ലക്ഷം വോട്ട് പോലും കടക്കാത്ത മണ്ഡലത്തിൽ 3.80 ലക്ഷം വോട്ടാണ് തനിക്ക് ലഭിച്ചത്. അതിൽ ഭൂരിഭാഗവും ദക്ഷിണ കശ്മീരിൽ നിന്നുള്ള പാർട്ടിക്ക് പുറത്തുള്ളവരുടെ പിന്തുണയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കിയ ആഗാ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുമെന്നും പറഞ്ഞു. കറ പുരളാത്ത, നിലപാടുള്ള ആളുകളെ ചേർത്ത് പുതിയൊരു രാഷ്ട്രീയ സംവിധാനം ഉണ്ടാക്കാനാണ് ആലോചന. ഇതിനായി മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. ഭാവിയിൽ ശ്രീനഗർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുണ്ടെങ്കിലും ഇപ്പോഴത്തെ രാജി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലെന്നും തന്‍റെ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aga Ruhullah Resigns
Next Story