Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകളുടെ കൊലപാതകത്തിന്...

മകളുടെ കൊലപാതകത്തിന് പിന്നാലെ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
police case
cancel

സമ്പൽപൂർ: ഒഡീഷയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബർഗഡ് സ്വദേശികളാ‍യ രഘു ഭു (55), പ്രതിഷ്ഠാ ഭു (50) എന്നിവരാണ് മരിച്ചത്. രണ്ട് മാസങ്ങൾക്ക് മുമ്പ് ഇവരുടെ ഏക മകൾ കൊല്ലപ്പെട്ടിരുന്നു. മകളുടെ മരണം ഇവരെ മാനസികമായി തളർത്തിയതായും ഇതാവാം മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.

കുഴൽക്കിണറിൽ നിന്ന് വെള്ളം ശേഖരിക്കാൻ പോയ ദമ്പതികളുടെ ഏക മകൾ സസ്മിത ഭൂയെ (24) കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന് ഗ്രാമത്തിലെ ഒരു യുവാവ് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഇപ്പോൾ ജയിലിലാണ്. മകളുടെ മരണത്തിൽ ദമ്പതികൾ കടുത്ത ദുഃഖത്തിലായിരുന്നുവെന്ന് ഐ.ഐ.സി രഞ്ജിത് നായിക് പറഞ്ഞു.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadOdisha
News Summary - After the murder of their daughter, the couple was found dead at home
Next Story