Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംബാനിയും അദാനിയും...

അംബാനിയും അദാനിയും നോട്ട് നിരോധനം നേരത്തേ അറിഞ്ഞു- ബി.ജെ.പി എം.എല്‍.എ

text_fields
bookmark_border
അംബാനിയും അദാനിയും നോട്ട് നിരോധനം നേരത്തേ അറിഞ്ഞു- ബി.ജെ.പി എം.എല്‍.എ
cancel

കോട്ട: മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെ പോലുള്ള രാജ്യത്തെ മുന്‍നിര ബിസിനസ്സുകാര്‍ നോട്ടുനിരോധനത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെന്ന് ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ  കോട്ട എം.എല്‍.എയായ ഭവാനി സിങ്ങാണ് വിവാദ വെളിപ്പെടുത്തൽ നടത്തിയത്. കോണ്‍ഗ്രസ് അനുയായി ആണെന്ന് അവകാശപ്പെടുന്നയാളാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ബിസിനസ്സ് വമ്പന്‍മാരെല്ലാം നേരത്തെ തന്നെ കള്ളപ്പണം മാറ്റിയിട്ടുണ്ടാകുമെന്നും എം.എല്‍.എ തുറന്നടിക്കുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നോട്ട് പിൻവലിച്ച തീരുമാനത്തെ അദ്ദേഹം വിമർശിക്കുന്നുമുണ്ട്.  നോട്ട് നിരോധിക്കാനുള്ള തീരുമാനം ബി.ജെ.പി നേതാക്കൾക്ക് ചോർത്തിയതായും വലിയ അഴിമതി നടന്നതായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. 

 

Show Full Article
TAGS:November 8 demonetisation 
News Summary - Adani, Ambani knew of cash scrap
Next Story