Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഭിജിത് ദീപ്കെ...

അഭിജിത് ദീപ്കെ ജന്തർമന്തറിൽ നിരാഹാരം തുടങ്ങി; സമരം വാങ്ചുക്കിന്‍റെ അറസ്റ്റിനു പിന്നാലെ

text_fields
bookmark_border
അഭിജിത് ദീപ്കെ ജന്തർമന്തറിൽ നിരാഹാരം തുടങ്ങി; സമരം വാങ്ചുക്കിന്‍റെ അറസ്റ്റിനു പിന്നാലെ
cancel

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ബലമായി അറസ്റ്റ് ചെയ്തു നീക്കിയതിനു പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്കെ നിരാഹാര സമരം തുടങ്ങി.

നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഡൽഹി പൊലീസ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ജന്തർ മന്തറിൽ സമരത്തിന് നേതൃത്വം നൽകുന്ന സി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉടലെടുത്തു. സമരക്കാർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സഫ്ദർജങ് ആശുപത്രിയിലേക്കാണ് വാങ്ചുക്കിനെ മാറ്റിയത്.

ശനിയാഴ്ച പുലർച്ചെ ഡോക്ടർമാരെന്ന വ്യാജേന മഫ്തിയിൽ സമരപ്പന്തലിൽ എത്തിയ പൊലീസ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സമരപ്പന്തലിലെത്തിയ ഏതാനും പൊലീസുകാർ വാങ്ചുക്കുമായി സംസാരിക്കുകയും തൊട്ടുപിന്നാലെ കൂടുതൽ പൊലീസുകാർ സമരപ്പന്തലിലേക്ക് ഇരച്ചുകയറി തുണികൊണ്ട് മറതീർത്ത് വാങ്ചുക്കിനെ ബലമായി നീക്കുകയുമായിരുന്നു.

നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജൂൺ 28-നാണ് വാങ്ചുക് ഉപവാസ സമരം ആരംഭിച്ചത്. പരിസ്ഥിതി പ്രവർത്തകന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ കോടതിയും ഇടപെട്ടിരുന്നു. ആരോഗ്യം വഷളാകുന്നതു സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിൽ വാദം കേൾക്കുന്നതിന് മുമ്പാണ് പൊലീസ് നടപടി. വാങ്ചുക്കിന്റെ അറസ്റ്റിനു പിന്നാലെ പൊലീസ് മറ്റ് സമരക്കാരെയും നീക്കാൻ ശ്രമം നടത്തിയത് സംഭവസ്ഥലത്ത് സംഘർഷത്തിനിടയാക്കി. ഇതോടെ പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഭവസ്ഥലത്ത് സംഘർഷം തുടരുകയാണ്. 28 ദിവസം മുമ്പാണ് സി.ജെ.പി സമരം തുടങ്ങിയത്.

സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന്, ഹൈക്കോടതിയുടെ ഉത്തരവുകളുടെയും വൈദ്യോപദേശത്തിന്റെയും അടിസ്ഥാനത്തിൽ അത്യാവശ്യ വൈദ്യസഹായത്തിനായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hunger strikeModi GovtJantar MantarSonam Wangchuk
News Summary - Abhijit Deepke begins hunger strike at Jantar Mantar
Next Story