Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഒത്തുകളിയെങ്കിൽ വിട്ടുനിൽക്കൂ’; പ്രതിപക്ഷം തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് അഭിജിത് ദീപ്കെ

text_fields
bookmark_border
‘ഒത്തുകളിയെങ്കിൽ വിട്ടുനിൽക്കൂ’; പ്രതിപക്ഷം തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് അഭിജിത് ദീപ്കെ
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ നിലപാട് സ്വീകരിക്കുന്നവർ അത്തരം തെരഞ്ഞെടുപ്പുകളിൽനിന്ന് വിട്ടുനിൽക്കാൻ തയാറാകണമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെ. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നുവെന്ന് ആരോപിക്കുമ്പോഴും അതേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്തിനെന്നാണ് അഭിജിത് പ്രതിപക്ഷത്തോട് ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ നിലപാടുകളിൽ വൈരുധ്യമുണ്ടെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. വെള്ളിയാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ദിപ്കെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായെത്തിയത്. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടതാണെന്ന് പറയുകയും അതേ സംവിധാനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നത് പരസ്പരവിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

മത്സരം ഒത്തുകളിയാണെന്ന് നിരന്തരം പറയുന്നവർ അതേ മത്സരത്തിൽ തുടർന്നും പങ്കെടുക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. യഥാർഥ രാഷ്ട്രീയ മത്സരം നടക്കുന്നുവെന്ന് വോട്ടർമാരെ വിശ്വസിപ്പിക്കാനാണ് പ്രതിപക്ഷത്തിലെ ചില തെരഞ്ഞെടുപ്പ് വിജയമെന്നും ദിപ്കെ ഉന്നയിച്ചു. തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നത് രാഷ്ട്രീയ നിലനിൽപ്പ് നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണോ എന്നും ദിപ്കെ ചോദിച്ചു. വോട്ടുമോഷണവും പാർട്ടി പിളർപ്പുകളും കൂറുമാറ്റങ്ങളും ഉന്നയിക്കുന്നതിനിടയിലും എന്തുതരം രാഷ്ട്രീയ നിലനിൽപ്പാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളിൽ പ്രതിപക്ഷം സ്ഥിരത പുലർത്തണമെന്നും ഏത് സംസ്ഥാനത്താണ് സംഭവം നടക്കുന്നതെന്നോ ഏത് രാഷ്ട്രീയ പാർട്ടിയെയാണ് ബാധിക്കുന്നതെന്നോ നോക്കി നിലപാട് മാറ്റരുതെന്നും ദിപ്കെ ആവശ്യപ്പെട്ടു. രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും താൽപര്യങ്ങൾക്ക് രാഷ്ട്രീയ നിലനിൽപ്പിനേക്കാൾ മുൻഗണന നൽകണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുന്നുവെന്ന് വിശ്വസിക്കുന്നുവെങ്കിൽ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cockroach Janta Party Election Boycott
Next Story