Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് ആഴ്ചയായി കാണാതായ എട്ട് വയസ്സുകാരി മരിച്ച നിലയിൽ

text_fields
bookmark_border
രണ്ട് ആഴ്ചയായി കാണാതായ എട്ട് വയസ്സുകാരി മരിച്ച നിലയിൽ
cancel

ന്യൂഡൽഹി: രണ്ടാഴ്ചയായി കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹം ന്യൂഡൽഹിയിലെ യമുന ഖാദറിന് സമീപം കണ്ടെത്തി. ആഗസ്റ്റ് അഞ്ചിന് പെൺകുട്ടിയെ സെൻട്രൽ ഡൽഹിയിലെ വീട്ടിൽ നിന്ന് കാണാതാവുകയും അതേ ദിവസം തന്നെ പിതാവ് പരാതി നൽകുകയും ചെയ്തു.

ആഗസ്ത് 18ന് വനമേഖലയിൽ മൃതദേഹം കണ്ടതായി പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ടെന്നും ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടോയെന്നറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ച നിലയിലായിരുന്നു. അറിയാവുന്ന ആരോ കുറ്റം ചെയ്തതായി സംശയിക്കുന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പെൺകുട്ടിയെ തട്ടിക്കൊണ്ടു വനമേഖലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൃതദേഹം നദിക്കരയിൽ തള്ളുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷൻ (സെൻട്രൽ) ശ്വേത ചൗഹാൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 8-Year-Old Delhi Girl, Missing For 2 Weeks, Found Dead: Police
Next Story