Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ന് 4,435 കോവിഡ് കേസുകൾ; അഞ്ചുമാസത്തിനിടെയുള്ള ഏറ്റവും വലിയ വർധന
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് അഞ്ചു മാസത്തിനു ശേഷമുള്ള ഏറ്റവും കൂടിയ കൊവിഡ് കേസ് നിരക്ക്. 4,435 പുതിയ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 163 ദിവസത്തിന് ശേഷമുള്ള ഏറ്റവും വലിയ വർധനവാണിത്.
ആക്റ്റീവ് കേസുകളുടെ എണ്ണം ഇതോടെ 23,091 ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കോവിഡ് കൂടുന്നു; ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,435 കേസുകൾമാഹാരാഷ്ട്രയിൽ നിന്ന് നാല്, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, പുതുച്ചേരി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒരോ മരണവും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിൽ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന നാലു മരണങ്ങളും ഇതിൽ ഉൾപ്പെടും. 3.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.
Next Story

