2022നും 2023നും ഇടയിൽ സൗന്ദര്യവത്കരണത്തിന്റെ പേരിൽ ഡൽഹിയിൽ കിടപ്പാടം നഷ്ടപ്പെട്ടത് 2.78 ലക്ഷം ആളുകൾക്ക്
text_fieldsന്യൂഡൽഹി: 2022നും 2023നും ഇടയിൽ ഡൽഹിയിൽ കിടപ്പാടം നഷ്ടപ്പെട്ടവരുടെ കണക്ക് പുറത്ത്. 2022നും 2023നുമിടയിൽ നഗരസൗന്ദര്യവത്കരണത്തിന്റെയും വികസനപദ്ധതികളുടെയും പേരിൽ ഡൽഹിയിൽ നിന്ന് 2.78 ആളുകളെയാണ് കുടിയിറക്കിയത്. ഹൗസിങ് ആൻഡ് ലാൻഡ് റൈറ്റ്സ് നെറ്റ്‍വർക് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണിത്.
ഇക്കാലയളവിൽ 78 കുടിയൊഴിപ്പിക്കലുകളാണ് ഡൽഹിയിൽ നടന്നത്. 2022ൽ 44 ഇടങ്ങളിലും 2023ൽ 17 ഇടങ്ങളിലും കുടിയൊഴിപ്പിക്കലുകൾ നടന്നു. അതിൽ തന്നെ ജി20 ഉച്ചകോടിയോടനുബന്ധിച്ചാണ് ഏറ്റവും കൂടുതൽ ആളുകളെ കുടിയൊഴിപ്പിച്ചത്. 2023 ഏപ്രിൽ ഒന്നു മുതൽ 49 പൊളിച്ചുമാറ്റലുകൾ നടന്നതായി ഡൽഹി വികസന അതോറിറ്റി സമ്മതിച്ചിട്ടുണ്ട്. അതുവഴി 229.137 ഏക്കറുകൾ വീണ്ടെടുത്തതായി അധികൃതർ അവകാശപ്പെട്ടു.
കസ്തൂർബ നഗർ, തുഗ്ലക്ബാദ്, പ്രഗതി മൈതാൻ, യമുന ഫ്ലഡ് പ്ലെയിൻസ്, ധൗല കുവാൻ എന്നിവിടങ്ങളിലാണ് സൗന്ദര്യവത്കരണ പ്രവൃത്തികൾ കൂടുതൽ നടന്നത്. സൗന്ദര്യവൽകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ എട്ട് സർക്കാർ ഷെൽട്ടറുകളിൽ നിന്ന് ഭവനരഹിതരെയും മാറ്റിപ്പാർപ്പിച്ചു. ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡ് ആണ് കുടിയൊഴിപ്പിക്കലുകൾക്ക് നേതൃത്വം നൽകിയത്. സറായ് കാലെ ഖാൻ, യമുന പുഷ്ത ഭാഗങ്ങളിൽ 1280 പേർ ഭവനരഹിതരായി.
സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഇത്തരത്തിലുള്ള വികസനത്തിന്റെ പേര് പറഞ്ഞുള്ള വികസന പദ്ധതികൾ കൊണ്ടുവരുമ്പോൾ ഏറ്റവും കൂടുതൽ കുടിയൊഴിപ്പിക്കുന്നത് പിന്നോക്ക വിഭാഗത്തിൽ പെട്ടവരും ഗോത്രവർഗക്കാരുമാണ്. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ 40 ശതമാനം ആദിവാസികളും 20 ശതമാനം ദലിതരും ഷെഡ്യൂൾഡ് കാസ്റ്റ് വിഭാഗങ്ങളുമാണ്. അതിൽ തന്നെ പുനഃരധിവസിക്കപ്പെട്ടവരുടെ മൂന്നിലൊന്ന് മാത്രമാണ്. ഈ തരത്തിൽ കിടപ്പാടം നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കണമെന്ന് ഡൽഹി ഹൈകോടതി വിധിയുണ്ടെങ്കിലും ഡൽഹി അധികൃതർ തികഞ്ഞ പരാജയമാണ്. കിദ്വാനി ഭാഗത്ത് ഭവനരഹിതരായ ആളുകൾ 2017 മുതൽ പുനരധിവാസം കാത്തുകഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

