Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകീഴടങ്ങലിന്റെ 24...

കീഴടങ്ങലിന്റെ 24 മണിക്കൂർ

text_fields
bookmark_border
കീഴടങ്ങലിന്റെ 24 മണിക്കൂർ
cancel

ന്യൂഡൽഹി: സി.​ജെ.​പി പ്ര​തി​നി​ധി​ക​ളു​മാ​യി വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​ക്കു​ശേ​ഷം, മോ​ദി സ​ർ​ക്കാ​ർ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​ക​ളി​ലൊ​ന്നാ​യി മാ​റി​യ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി​യി​ലേ​ക്കെ​ത്തി​ച്ച സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ങ്ങ​നെ:

-ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ആ​ദ്യ​മി​റ​ക്കി​യ സെ​ൽ​ഫി വി​ഡി​യോ ​ജ​ന്ത​ർ മ​ന്ത​റി​ൽ ട്രോ​ളാ​യി മാ​റു​ന്ന​തി​നി​ട​യി​ൽ അ​തി​ന്റെ സ്വീ​കാ​ര്യ​ത​ക്ക് ന​ന്ദി പ​റ​ഞ്ഞ് അ​ർ​ധ​​രാ​ത്രി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടാ​മ​ത്തെ സെ​ൽ​ഫി വീ​ഡ​ി​യോ ഇ​ൻ​സ്റ്റ​യി​ൽ ഇ​റ​ക്കു​ന്നു.

-സ​ർ​ക്കാ​റി​​നെ കൊ​ണ്ടു ന​ട​ത്താ​നാ​ണ് ഇ​ൻ​സ്റ്റ​യി​ൽ റീ​ൽ ഇ​റ​ക്കാ​ന​ല്ല ജ​നം തെ​ര​​​ഞ്ഞെ​ടു​ത്ത​യ​ക്കു​ന്ന​തെ​ന്നും റീ​ൽ ഇ​റ​ക്കു​ക​യാ​ണ് പ​ണി​യെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ദം രാ​ജി​വെ​ച്ച് മോ​ദി ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ഭി​ജീ​ത് ദി​പ്കെ പ്ര​തി​ക​രി​ക്കു​ന്നു

-ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി ഒ​രു നി​ല​ക്കും അം​ഗീ​ക​രി​ക്കാ​തി​രി​ക്കാ​നു​ള്ള ഉ​പാ​യ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ തേ​ടു​ന്നു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് പ്ര​ധാ​നെ മ​റ്റൊ​രു മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റി രാ​ജി കൊ​ണ്ടു​ള്ള പ​രി​ക്ക് ഒ​ഴി​വാ​ക്കാ​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടി ഈ ​നി​ർ​ദേ​ശം സ​ർ​ക്കാ​ർ സ​മ​ര​ക്കാ​ർ​ക്ക് മു​ന്നി​ൽ​വെ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ വ​രു​ന്നു.

-രാ​വി​ലെ 11.30ന്, ​സ​മ​ര​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി 10 ജ​ൻ​പ​ഥി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം. വി​ദ്യാ​ർ​ഥി​ക​ളു​ടെ മൂ​ന്നാ​വ​ശ്യ​ങ്ങ​ളും രാ​ജ്യ​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ളാ​ണെ​ന്നും അ​തി​ലേ​റ്റ​വും പ്ര​ധാ​നം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​ഴി​മ​തി​യു​ടെ പ്ര​തീ​ക​മാ​യ പ്ര​ധാ​ന്റെ രാ​ജി​യാ​ണെ​ന്നും പ​റ​ഞ്ഞ രാ​ഹു​ൽ, വ​കു​പ്പു​മാ​റ്റ​ത്തി​നു​ള്ള നീ​ക്കം പ​ര​സ്യ​മാ​ക്കി അ​ത​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്നു.

-ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​ക്ക് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം സി.​ജെ.​പി - സ​ർ​ക്കാ​ർ മൂ​ന്നാം ഘ​ട്ട ച​ർ​ച്ച ന​ട​ക്കു​ന്ന കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ ര​ണ്ട​ര മ​ണി​ക്ക് പ്ര​ധാ​ന​മ​​ന്ത്രി​ക്ക് രാ​ജി​ക്ക​ത്തു കൈ​മാ​റി​യ​താ​യി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ക്കു​ന്നു.

-തൊ​ട്ടു​പി​ന്നാ​ലെ സി.​ജെ.​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദി​പ്കെ രാ​ജി സ്ഥി​രീ​ക​രി​ച്ച് ജ​ന്ത​ർ മ​ന്ത​റി​ലെ വേ​ദി​യി​ൽ പ്ര​ഖ്യാ​പി​ക്കു​ന്നു. സ​മ​ര​വേ​ദി ആ​ഘോ​ഷ​ത്തി​ലേ​ക്ക് വ​ഴി മാ​റു​ന്നു.

-മൂ​ന്നു​മ​ണി​ക്ക് സി.​ജെ.​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സും അ​ശു​തോ​ഷ് ര​ങ്ക​യും കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബ്ബി​ൽ. കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ജെ.​പി ന​ഡ്ഢ​യും ജി​തേ​ന്ദ്ര സി​ങ്ങും എ​ത്തു​ന്നു.

-മൂ​ന്ന​ര മ​ണി​ക്ക് ഇ​രു കൂ​ട്ട​രും ത​മ്മി​ൽ മൂ​ന്നാം റൗ​ണ്ട് ച​ർ​ച്ച തു​ട​ങ്ങു​ന്നു. ച​ർ​ച്ച നീ​ണ്ട​ത് അ​ഞ്ച് മ​ണി വ​രെ.

-അ​ഞ്ച് മ​ണി​ക്ക് കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ജെ.​പി ന​ഡ്ഢ​യും ജി​തേ​ന്ദ്ര പ്ര​സാ​ദും സി.​ജെ.​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സും അ​ശ​തോ​ഷ് റ​ങ്ക​യും സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തു​ന്നു. രാ​ജി​യ​ട​ക്കം മൂ​ന്ന് ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു​വെ​ന്ന് മ​ന്ത്രി​മാ​രും അ​ത് ക​ണ​ക്കി​ലെ​ടു​ത്ത് സ​മ​രം പി​ൻ​വ​ലി​ച്ചു​വെ​ന്ന് സി.​ജെ.​പി നേ​താ​ക്ക​ളും അ​റി​യി​ക്കു​ന്നു

-സ​മ​രം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​ച്ച​താ​യി സി.​ജെ.​പി വ​ക്താ​വ് സൗ​ര​വ് ദാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും വേ​ദി വി​ടാ​ൻ പ്ര​തി​ഷേ​ധ​ക്കാ​രോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്യു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiDharmendra pradhanresignationCockroach Janata PartyCJP Protest
News Summary - 24 hours of surrender: Timeline of Dharmendra Pradhan's resignation and govt-CJP talks
Next Story