Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി

text_fields
bookmark_border
ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി
cancel

ന്യൂഡൽഹി: ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശിനി അഫിയ അയ്യൂബിനെയാണ് (23) കാണാതായത്. എം.എ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ്.

ചൊവ്വാഴ്ച രാത്രി 11.30-ഓടെ ഓഖ്‌ലയിലെ താമസസ്ഥലത്തുനിന്നാണ് വിദ്യാർഥിനിയെ കാണാതായത്. മരുന്ന് വാങ്ങാനായി പുറത്തുപോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നുമാണ് വിവരം. തന്റെ മൊബൈൽ ഫോൺ മുറിയിൽ വെച്ചാണ് അഫിയ പുറത്തേക്ക് പോയത്.

വിദ്യാർഥിനി മടങ്ങിയെത്താതായതോടെ ഒപ്പം താമസിക്കുന്നവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കണ്ടെത്തിയത്.

പി.ജിയിൽ താമസിച്ചു പഠിക്കുകയായിരുന്നു അഫിയ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 23-Year-Old Jamia Millia Student From Kerala Goes Missing in Delhi's Okhla
Next Story