Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുത്തവർഷത്തെ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കെതിരായ ധർമയുദ്ധം: അഖിലേഷ് യാദവ്

text_fields
bookmark_border
രാ​മ​ക്ഷേ​ത്ര കൊ​ള്ള​യി​ലെ പ്രതികൾക്ക് ബി.​ജെ.​പി സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ​മൊ​രു​ക്കുന്നു
https://www.madhyamam.com/tags/akhilesh-yadav
cancel
camera_alt

അഖിലേഷ് യാദവ്

ല​ഖ്നോ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര കൊ​ള്ള​യി​ലെ എ​സ്.​ഐ.​ടി റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ ബി.​​ജെ.​പി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് രം​ഗ​ത്ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ 70 ത​വ​ണ മാ​ത്ര​മാ​യി​രു​ന്ന സം​ഭാ​വ​ന കൊ​ള്ള എ​സ്.​ഐ.​ടി റി​പ്പോ​ർ​ട്ടി​ൽ 105 ആ​യി ഉ​യ​ർ​ന്ന​ത് ഗു​രു​ത​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ‘എ​ക്സ്’ പേ​ജി​ൽ കു​റി​ച്ചു.

ഭ​ക്ത​രു​ടെ സം​ഭാ​വ​ന കൊ​ള്ള ന​ട​ത്തി​യ​ത് ക​ടു​ത്ത വ​ഞ്ച​ന​യാ​ണ്. വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ക​ടു​ത്ത വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​താ​ണ് ഇ​ത്. ഈ ​ത​ട്ടി​പ്പി​ന് പി​ന്നി​ൽ ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്ക് പ​ങ്കു​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്രം ഇ​ത്ര​യും വ​ലി​യ കൊ​ള്ള ന​ട​ത്താ​നാ​വി​ല്ല. പി​ന്നി​ൽ സ്വാ​ധീ​ന​ശ​ക്തി​യു​ള്ള പ​ല​രും ഉ​ണ്ട്. അ​വ​ർ​ക്ക് ബി.​ജെ.​പി സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ​മൊ​രു​ക്കു​ക​യാ​ണ് -അ​ഖി​ലേ​ഷ് ആ​രോ​പി​ച്ചു. കൊ​ള്ള​ക്കാ​ർ​ക്ക് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും 2027 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ബി.​ജെ.​പി​ക്കെ​തി​രാ​യ ധ​ർ​മ​യു​ദ്ധ​മാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് 105 ത​വ​ണ സം​ഭാ​വ​ന മോ​ഷ്ടി​ച്ച​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി എ​സ്.​ഐ.​ടി ചൊവ്വാഴ്ച സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചിട്ടുണ്ട്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ടി​ലാ​ണ് അ​യോ​ധ്യ സം​ഭാ​വ​ന കൊ​ള്ള​യു​ടെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും സാ​ക്ഷി​മൊ​ഴി​ക​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച​താ​യും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ദ്ധ​രി​ച്ച് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും സെ​പ്റ്റം​ബ​ർ 25ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​നാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് ഐ.​ജി എ​സ്. കി​ര​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. അ​തേ​സ​മ​യം, ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി സം​ഭാ​വ​ന ചെ​യ്ത 200 കി​ലോ​ഗ്രാ​മി​ന്റെ​യും, 38.288 കി​ലോ​യു​ടെ​യും വെ​ള്ളി​ക്ക​ട്ട​ക​ൾ, വെ​ള്ളി മാ​ല എ​ന്നി​വ കൈ​കാ​ര്യം ചെ​യ്ത​തി​ൽ ക്ര​​മ​ക്കേ​ടു​ക​ളി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ കാ​ണാ​താ​യെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ളി​ൽ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story