Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനാധിപത്യത്തെ ഭരണകൂടങ്ങള്‍ വെല്ലുവിളിക്കുന്നു –സോളിഡാരിറ്റി
text_fieldsbookmark_border
കോഴിക്കോട്: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തെന്ന് പറഞ്ഞ് സി.എ. അജിതന്, ദിലീപ് നെല്ലൂളി, സാബു എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന് പ്രസ്താവിച്ചു. ജനാധിപത്യം ജനങ്ങള്‍ക്ക് നല്കുന്ന വലിയ വാഗ്ദാനം വിയോജിക്കാനുള്ള അവകാശമാണ്. എന്നാല്‍, പൗരന്മാരുടെ എല്ലാ വിയോജിപ്പുകളെയും യു.എ.പി.എ അടക്കമുള്ള നിയമങ്ങളുപയോഗിച്ച് തല്ലിക്കെടുത്തുകയാണ് ഭരണകൂടം ചെയ്യുന്നത്. ആരെയും എപ്പോള്‍ വേണമെങ്കിലും അന്യായമായി തുറുങ്കിലടക്കാമെന്നതാണ് യു.എ.പി.എയിലൂടെ സംഭവിക്കുന്നത്. ഇതിനെതിരായി വ്യാപകമായ പ്രതിഷേധം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
