തെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശിലേക്ക് മന്ത്രിപ്പട
text_fields
ലഖ്നോ: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്രമന്ത്രിമാര്‍ ഉത്തര്‍പ്രദേശിലേക്ക്. അടുത്ത ദിവസങ്ങളിലായി 17 കേന്ദ്രമന്ത്രിമാരാണ് ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുന്നത്.
കേന്ദ്രസര്‍ക്കാറിന്‍െറ നേട്ടങ്ങളെ ജനങ്ങളിലേക്കത്തെിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മന്ത്രിമാരുടെ സന്ദര്‍ശനം. ഓരോ മന്ത്രിമാരും രണ്ട് ദിവസമെങ്കിലും ഉത്തര്‍പ്രദേശില്‍ തങ്ങുമെന്ന് ബി.ജെ.പി വക്താവ് വിജയ് ബഹ്ദൂര്‍ പഥക് പറഞ്ഞു.
ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍, മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി എന്നിവരുടെ നേതൃത്വത്തിലായിരിക്കും സന്ദര്‍ശനം. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ബജറ്റ് മുന്‍നിര്‍ത്തി വ്യാപാരമേഖലയിലെ പ്രമുഖരുമായി ആശയവിനിമയം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.