ന്യൂഡല്‍ഹി: തലസ്ഥാനത്തെ ആദ്യത്തെ മുലപ്പാല്‍ ബാങ്ക് ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫോര്‍ട്ടിസും സന്നദ്ധസംഘടനയായ ബ്രെസ്റ്റ് മില്‍ക് ഫൗണ്ടേഷനും ചേര്‍ന്നാണ് അമാര എന്ന് പേരിട്ടിരിക്കുന്ന ബാങ്കിന് രൂപം നല്‍കിയിരിക്കുന്നത്.
ദിവസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും മുലപ്പാലില്ലാത്ത സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്കും ബാങ്കില്‍നിന്നും അണുവിമുക്തമായ മുലപ്പാല്‍ ലഭിക്കും. നവജാത ശിശുക്കളിലെ അണുബാധ തടഞ്ഞ് അതുവഴി നവജാത ശിശുമരണനിരക്ക് കുറക്കുകയാണ് ലക്ഷ്യമെന്ന് ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ സി.ഇ.ഒ ബവ്ദീപ് സിങ് പറഞ്ഞു. ലോകത്ത് ഇത്തരം ബാങ്കുകള്‍ സാധാരണമാണെങ്കിലും ഇന്ത്യയില്‍ നിലവില്‍ ഇത്തരം 14 ബാങ്കുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.