Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കാർ...

ഡൽഹിയിൽ കാർ സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് മരണം; ബൈക്കോടിച്ചയാളെ 350 മീറ്ററോളം വലിച്ചിഴച്ചു

text_fields
bookmark_border
ഡൽഹിയിൽ കാർ സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് മരണം; ബൈക്കോടിച്ചയാളെ 350 മീറ്ററോളം വലിച്ചിഴച്ചു
cancel

ന്യൂഡൽഹി: ഡൽഹിയിലെ കേശവപുരത്ത് സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടറിൽ നിന്ന് തെറിച്ച് കാറിന്‍റെ ബോണറ്റിൽ വീണയാളെ 350 മീറ്ററോളം വലിച്ചിഴച്ചതായി പൊലീസ് പറഞ്ഞു. കൈലാഷ് ഭട്‌നാഗർ, സുമിത് ഖാരി എന്നിവരാണ് മരണപ്പെട്ടത്.

19നും 21നും ഇടയിൽ പ്രായമുള്ള അഞ്ച് വിദ്യാർഥികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവർ ഒരു വിവാഹ ചടങ്ങ് കിഞ്ഞ് മടങ്ങുകയായിരുന്നെന്നും എല്ലാവരും മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചുവീണ കൈലാഷ് കാറിന്റെ ബോണറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. കാർ നിർത്തുന്നതിന് പകരം പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും കൈലാഷിനെ വലിച്ചിഴക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേശവപുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾമാർ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്നവരിൽ രണ്ടുപേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentDelhi
News Summary - 2 killed as car hits scooter, drags driver for 350 metres in Delhi
Next Story