Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ മൂലം ജോലി...

ലോക്​ഡൗൺ മൂലം ജോലി പോയി; കാറിൽ ലിഫ്​റ്റ്​ നൽകി കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ലോക്​ഡൗൺ മൂലം ജോലി പോയി; കാറിൽ ലിഫ്​റ്റ്​ നൽകി കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ
cancel
camera_altകടപ്പാട്​: ഇന്ത്യ ടുഡേ

ന്യൂഡൽഹി: കാറിൽ ലിഫ്​റ്റ്​ നൽകിയ ആളെ തൂക്ക്​ ചൂണ്ടി കവർച്ച നടത്തിയ രണ്ടുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഗുരുഗ്രാമിലെ ഇഫ്​കോ ചൗകിലാണ്​ സംഭവം. ലോക്​ഡൗൺ മൂലം ജോലി നഷ്​ട​മായ ബസ്​ -ടാക്​സി ഡ്രൈവർമാരാണ്​ കവർച്ചക്ക്​ പിന്നിലെന്ന്​ പൊലീസ്​ പറഞ്ഞു.

പരാതിക്കാരൻ ഇഫ്​കോ ചീകിൽ ബസ്​ കാത്ത്​ നിൽക്കുന്ന വേളയിലാണ്​ പ്രതികൾ ടാക്​സി കാറിലെത്തിയത്​. ഡൽഹിയിലെ ദ്വാരക മോഡിലേക്ക്​ ലിഫ്​റ്റ്​ നൽകാനെന്ന വ്യാജേന കാറിൽ കയറ്റുകയായിരുന്നു.

ദ്വാരകയിലെത്തിയ ഉടനെ പ്രതികൾ ഇയാളുടെ മൊബൈൽ ഫോണും കൈയ്യിലുണ്ടായിരുന്ന പണവും കവർന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൈയ്യിലുണ്ടായിരുന്ന രേഖകൾ കൈക്കലാക്കിയ ശേഷം പ്രതികൾ ഇയാളെ ഇറക്കി വിട്ടു.

പ്രതികളെ കസ്​റ്റഡിയിലെടുത്ത പൊലീസ്​ തോക്കും മോഷണ സമയം ഉപയോഗിച്ച കാറും പിടികൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberydelhilift robbery
Next Story