Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ കേന്ദ്രമന്ത്രി...

മുൻ കേന്ദ്രമന്ത്രി ജഗദീഷ്​ ടൈറ്റ്​ലറെ വേദിയിൽ നിന്ന്​ ഇറക്കിവിട്ട്​ കോൺഗ്രസ്​ 

text_fields
bookmark_border
മുൻ കേന്ദ്രമന്ത്രി ജഗദീഷ്​ ടൈറ്റ്​ലറെ വേദിയിൽ നിന്ന്​ ഇറക്കിവിട്ട്​ കോൺഗ്രസ്​ 
cancel

ന്യൂഡൽഹി: സിഖ്​ വിരുദ്ധ കലാപത്തിൽ പ്രതിയാക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി ജഗദീഷ്​ ടൈറ്റ്​ലറെ കോൺഗ്രസി​​​െൻറ വേദിയിൽ നിന്നും ഇറക്കിവിട്ടു. തിങ്കളാഴ്​ച രാവിലെ രാജ്​ഘട്ടിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി പ​െങ്കടുക്കുന്ന സാമുദായിക ​സൗഹാർദത്തിനായുള്ള നിരാഹാരസമരത്തി​​​െൻറ വേദിയിൽ നിന്നാണ്​ ടൈറ്റ്​ലറെ ഇറക്കിവിട്ടത്​. 

മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്​ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇരിക്കുന്ന വേദിയിലെത്തിയ ടൈറ്റ്​ലറോട്​ പാർട്ടി സംസ്ഥാന അധ്യക്ഷൻ അജയ്​ മാക്കാൻ വിയോജിപ്പ്​ അറിക്കുകയായിരുന്നു. പാർട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്നതിനാലാണ്​ ​ജഗദീഷ്​ ടൈറ്റ്​ലറെ പുറത്താക്കിയതെന്ന്​ പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 
ടൈറ്റ്​ലറെ പുറത്താക്കിയത്​  പാർട്ടിയുടെ തീരുമാനപ്രകാരമാണെന്ന്​ കോൺഗ്രസ്​ നേതാവ്​ അരവിന്ദർ ലവ്​ലി പ്രതികരിച്ചു. 

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിൽ കലാശിച്ച 1984ലെ സിഖ്​ വിരുദ്ധ കലാപകേസിൽ പ്രതിചേർക്കപ്പെട്ടയാളാണ്​ ​ജഗദീഷ്​ ടൈറ്റ്​ലർ. കേസിൽ പ്രതിചേർക്കപ്പെട്ട മുൻ കോൺഗ്രസ്​ എം.പി സജ്ജൻ കുമാറിനെയും ഇതേ വേദിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sikh riotsJadish TytlerHarmonyRahul Gandhi
News Summary - 1984 Sikh Riots Accused Jadish Tytler Asked to Leave Stage - India news
Next Story