നിക്ഷേപകർക്ക് നഷ്ടം 10.73 ലക്ഷം കോടി
text_fieldsബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ ഇലക്ട്രോണിക് ബോർഡിൽ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള വാർത്ത വായിക്കുന്നയാൾ
ന്യൂഡൽഹി: കഴിഞ്ഞ രണ്ടു വ്യാപാര ദിനങ്ങളിലായി ഓഹരി വിപണി നിക്ഷേപകർക്ക് നഷ്ടമായത് 10.73 ലക്ഷം കോടി രൂപ. ഇതിൽ പ്രധാന പങ്കും അദാനി കമ്പനികളിലെ നിക്ഷേപകരുടേതാണ്. സെൻസെക്സ് 1.45 ശതമാനം ഇടിഞ്ഞ് 59,330.90 പോയന്‍റിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
ഒരു ഘട്ടത്തിൽ അത് 58,975 പോയന്‍റ് വരെ താഴ്ന്നിരുന്നു. അദാനി കമ്പനികളുടെ ഓഹരികളെല്ലാം കടുത്ത വിൽപനസമ്മർദമാണ് നേരിട്ടത്. നിക്ഷേപവും വായ്പയുമായി അദാനി കമ്പനികളെ നിർലോപം സഹായിച്ചുവരുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും തിരിച്ചടി. ബജറ്റിനു മുമ്പത്തെ വിൽപനസമ്മർദം മറ്റ് ഓഹരികളുടെ വിലയിടിവിന് പ്രധാന കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

