Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
10 year old boy drowns in cow dung
cancel
camera_alt

Photo Credit: India Today

Homechevron_rightNewschevron_rightIndiachevron_rightപട്ടം പറത്തുന്നതിനിടെ...

പട്ടം പറത്തുന്നതിനിടെ ചാണകക്കുഴിയിൽ വീണ്​ 10വയസുകാരന്​ ദാരുണാന്ത്യം

text_fields
bookmark_border

മുംബൈ: പട്ടം പറത്തുന്നതിനിടെ ചാണകക്കുഴിയിൽ വീണ്​ 10 വയസുകാരൻ മരിച്ചു. മുംബൈ കാൻഡിവാലി പ്രദേശത്ത്​ വ്യാഴാഴ്ചയാണ്​ സംഭവം.

പട്ടം പറത്തുന്നതിനിടെ നൂൽ പൊട്ടിപോകുകയും ചാണക കുഴിയിൽ വീഴുകയുമായിരുന്നു. ചാണകകുഴിയിലാണ്​ വീണതെന്നറിയാതെ കുട്ടി പട്ടം ചാടി എടുക്കുന്നതിനിടെ കുഴിയിലേക്ക്​ താണുപോകുകയായിരുന്നു. സമീപത്ത്​ നിർമാണ തൊഴിലിൽ ഏർപ്പെട്ടിരുന്നവർ കരച്ചിൽ കേട്ട്​ എത്തിയെങ്കിലും കുട്ടിയെ കുഴിയിൽനിന്ന്​ പുറത്തെടുക്കാൻ കഴിഞ്ഞില്ല.

കുഴി വള​െര ആഴമുള്ളതിനാൽ നാട്ടുകാർക്കും പൊലീസുകാർക്കും അഗ്​നിരക്ഷ സേനക്കും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാകുകയായിരുന്നു. കുട്ടി പൂർണമായും ചാണകകുഴിയിൽ താണുപോയിരുന്നു.

പിന്നീട്​ നിർമാണ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ക്രെയിനിന്‍റെ സഹായത്തോടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. പൊലീസ്​ അപകട മരണത്തിനും അശ്രദ്ധക്കും കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathChild Deathcow dung
News Summary - 10 year old boy drowns in cow dung while chasing kite dies
Next Story