Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
What happens when a car is buried under ground
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഒാടുന്ന കാറിനെ...

ഒാടുന്ന കാറിനെ കുഴിച്ചിട്ടാൽ എന്ത്​ സംഭവിക്കും?; വ്യത്യസ്​ത പരീക്ഷണവുമായി യൂ ട്യൂബർ

text_fields
bookmark_border

സാധാരണയായി നമ്മൾ യന്ത്രങ്ങളെ കുഴിച്ചിടാറില്ല. കാരണം അങ്ങിനെ ചെയ്യുന്നതുകൊണ്ട്​ യന്ത്രത്തി​​െൻറ സമ്പൂർണമായ നാശമാകും സംഭവിക്കുക. എന്നാലിവിടെ യൂ ട്യൂബർ ഒാടുന്ന കണ്ടീഷനിലുള്ള കാറിനെ കുഴിച്ചിട്ട്​ വ്യത്യസ്​തമായ പരീക്ഷണം നടത്തിയിരിക്കുകയാണ്​. പഴയ ഒാപെൽ കോർസ സെഡാനെയാണ്​ ഇങ്ങിനെ അക്ഷരാർഥത്തിൽ സംസ്​കരിച്ചത്​. 'മിസ്​റ്റർ ഇന്ത്യൻ ഹാക്കർ' എന്ന യൂട്യൂബ്​ ചാനലിലാണ്​ വ്യത്യസ്​തമായ പരീക്ഷണം അരങ്ങേറിയത്​. ഇൗ വാഹനം വളരെ പഴയതാ​െണങ്കിലും കാര്യമായ തകരാറുകൾ ഒന്നുമില്ലെന്നാണ്​ യൂട്യൂബർ അവകാശപ്പെടുന്നത്​.


മണ്ണുമാന്തിയന്ത്രം കൊണ്ട്​ കുഴിയെടുത്താണ്​ വാഹനം കുഴിച്ചുമൂടിയത്​. പരീക്ഷണത്തി​െൻറ ഭാഗമായി കാർ നേരത്തെ വെള്ളത്തിൽ ഓടിച്ചിരുന്നുവെന്നും കാർ അതിനെ അതിജീവിച്ചുവെന്നും വ്ലോഗർ പറയുന്നുണ്ട്​. ആഴത്തിലുള്ള കുഴി എടുത്തശേഷം ഒരു ക്രെയിൻ ഉപയോഗിച്ചാണ്​ വാഹനം കുഴിയിലേക്ക്​ ഇറക്കുന്നത്​. ശേഷം വാഹനം പൂർണമായി മണ്ണിട്ട്​ മൂടുന്നു​.


ഇത് ത​െൻറ പരീക്ഷണത്തി​െൻറ ആദ്യ ഭാഗമാണെന്നും രണ്ടാം ഭാഗം ആറ്​ മാസത്തിനുശേഷം മാത്രമേ ചെയ്യൂഎന്നും വ്ലോഗർ പറയുന്നുണ്ട്​. ഒരു കാർ ആറ്​ മാസം മണ്ണിൽ കുഴിച്ചിട്ടാൽ കാറിന് എത്രമാത്രം നാശമുണ്ടാകുമെന്ന് കണ്ടെത്തുകയാണ് പരീക്ഷണത്തി​െൻറ ലക്ഷ്യം . ആറ്​ മാസത്തിനുശേഷം ഓപ്പൽ കോർസയെ തിരിച്ചെടുക്കുകയും എഞ്ചിനും മറ്റ്​ ഭാഗങ്ങളും ഇപ്പോഴും പ്രവർത്തിക്കുന്ന അവസ്ഥയിലാണോ ഇല്ലയോ എന്ന് പരിശോധിക്കുകയും ചെയ്യും. നിലവിൽ 75 ലക്ഷത്തോളംപേർ വീഡിയോ കണ്ടിട്ടുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buriedYouTubercarunder ground
Next Story