Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈവേയിൽ സഞ്ചരിച്ച കാറിനെ മിന്നൽ വിഴുങ്ങിയപ്പോൾ -വൈറൽ ദൃശ്യങ്ങൾ കാണാം

text_fields
bookmark_border
Watch: Lightning strikes car on highway in Kansas
cancel

ഹൈവേയിലുടെ സഞ്ചരിക്കുന്ന കാറിനെ മിന്നൽ വിഴുങ്ങുന്ന കാഴ്​ച്ച സമൂഹമാധ്യമങ്ങളിൽ വൈറലായി. അമേരിക്കയിലെ കൻസാസിൽ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്​ച്ചയാണ്​ ​വൈറലായത്​. കൻസാസിലെ വേവർലിക്ക് സമീപം അഞ്ചുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിനാണ്​ മിന്നലേറ്റത്​. ജൂൺ 25 നാണ് സംഭവം. പിക്​നിക്കിന്​ സൈക്കിളുകളും ടെൻറുകളുമൊക്കെയായിട്ടായിരുന്നു കുടുംബം സഞ്ചരിച്ചത്​. പിന്നിൽ സഞ്ചരിച്ച വാഹനത്തി​െൻറ ഡാഷ്​ ക്യാമിലാണ്​ ദൃശ്യം പതിഞ്ഞത്​.


മൂന്ന് വയസുകാരനും ഒന്നര വയസുകാരനും എട്ട് മാസം പ്രായമുള്ള കുട്ടിയുമടക്കം അഞ്ച് യാത്രക്കാരാണ്​ വാഹനത്തിൽ ഉണ്ടായിരുന്നത്​. 13 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ ക്ലിപ്പിൽ കറുത്ത ജീപ്പ്​ എസ്‌യുവിയിൽ മിന്നൽ പതിക്കുന്നത്​ വ്യക്​തമായി കാണാനകും. ചാറ്റൽ മഴയും ഹൈവേയിൽ പെയ്യുന്നുണ്ടായിരുന്നു. അപകടത്തിൽപെട്ട യാത്രക്കാരെല്ലാം സുരക്ഷിതരാണ്​. വാഹനങ്ങളിൽ റബ്ബർ ടയറുകളുടെ സാന്നിധ്യം ഉള്ളതിനാൽ കനത്ത മിന്നലിനെ അതിജീവിക്കാനാവും.

'മിന്നലേറ്റപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. ആദ്യം നോക്കിയത് കുട്ടികൾക്ക്​ കുഴപ്പമൊന്നും ഇല്ലല്ലോ എന്നാണ്​.​ എല്ലാവരും സുഖമായിരിക്കുന്നുവെന്ന് മനസിലായപ്പോൾ ആശ്വാസമായി'-അപകടത്തിൽപെട്ട കുടുംബനാഥൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story