Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tata Punch to launch on October 20; bookings open
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightപഞ്ചിനായി നീണ്ട ഫീച്ചർ...

പഞ്ചിനായി നീണ്ട ഫീച്ചർ ലിസ്​റ്റുമായി ടാറ്റ; ഹാർമൻ മ്യൂസിക്​ സിസ്​റ്റം മുതൽ റെയിൻ സെൻസിങ്​ വൈപ്പർ വരെ -മൈക്രോ എസ്​.യു.വിയെപറ്റി അറിയേണ്ടതെല്ലാം

text_fields
bookmark_border

മൈക്രോ എസ്​.യു.വി പഞ്ചി​െൻറ കൂടുതൽ വിശേഷങ്ങൾ പങ്കിട്ട്​ ടാറ്റ. വാഹനത്തി​െൻറ ബുക്കിങും ആരംഭിച്ചിട്ടുണ്ട്​. 21,000 രൂപ നൽകി വാഹനം ബുക്ക്​​ ചെയ്യാം. പഞ്ചി​െൻറ വിലവിവരങ്ങൾ ടാറ്റ ഇനിയും പുറത്തുവിട്ടിട്ടില്ല. ദീപാവലിക്കുശേഷം വാഹന ഡെലിവറി ആരംഭിക്കാനാണ്​ ടാറ്റ ആഗ്രഹിക്കുന്നത്​. ടാറ്റ പഞ്ച് നാല് ട്രിമ്മുകളിൽ ലഭിക്കും. 86 എച്ച്പി കരുത്തുള്ള, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ്​ നൽകിയിരിക്കുന്നത്​. റെയിൻ സെൻസിങ്​ വൈപ്പറുകളും പ്രൊജക്​ടർ ഹെഡ്‌ലാമ്പുകളും ഹാർമൻ മ്യൂസിക്​ സിസ്​റ്റവും പോലുള്ള മികച്ച സവിശേഷതകളും ഉയർന്ന വകഭേദങ്ങൾക്കുണ്ടാകും.

എഞ്ചിൻ, ഗിയർബോക്​സ്​

86 bhp കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന് കരുത്ത് പകരുന്നത്. ഇത് അഞ്ച്​ സ്​പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്​സുമായി ബന്ധിപ്പിക്കും. ഈ എഞ്ചിൻ ഇതിനകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ അവതരിപ്പിച്ചിട്ടുണ്ട്​. മികച്ച ഇന്ധനക്ഷമതക്കായി ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചിലെ എ.എം.ടി ഗിയർബോക്‌സിൽ ട്രാക്ഷൻ മോഡുകളും ഉണ്ട്. 6.5 സെക്കൻഡിൽ പഞ്ച് 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കി.മീ വേഗതയും കൈവരിക്കും.

അഴകളവുകൾ

3,827 എംഎം നീളവും 1,742 എംഎം വീതിയും 1,615 എംഎം ഉയരവും 2,445 എംഎം വീൽബേസും വാഹനത്തിനുണ്ട്. 187 എംഎം ഗ്രൗണ്ട് ക്ലിയറൻസും 366 ലിറ്റർ ബൂട്ട് ശേഷിയും മികച്ചതാണ്​. ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്​. 90 ഡിഗ്രിയിൽ തുറക്കുന്ന വാതിലുകളും പരന്ന ഫ്ലോറും സൗകര്യപ്രദമാണ്​.

മാരുതി സുസുകി ഇഗ്നിസ്, മഹീന്ദ്ര കെ.യു.വി 100 തുടങ്ങിയ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ പഞ്ചിന്​ നീളവും വീതിയും വീൽബേസും ഗ്രൗണ്ട് ക്ലിയറൻസുമെല്ലാം കൂടുതലാണ്​. ചുറ്റിലും ബോഡി ക്ലാഡിങ്ങ്​ ഉള്ളതിനാൽ അത്യാവശ്യം ഒാഫ്​റോഡിങും പഞ്ചിൽ സാധ്യമാണ്​.


നീണ്ട ഫീച്ചർ ലിസ്റ്റ്

ടാറ്റ പഞ്ച് നാല് ട്രിമ്മുകളിൽ ലഭ്യമാണ്. പ്യൂവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്​ഡ്​, ക്രിയേറ്റീവ് എന്നിവയാണ്​ ട്രിമ്മുകൾ. ഡ്യുവൽ എയർബാഗ്​, എ.ബി.എസ്, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് മൗണ്ട്​, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും.

നാല്​ സ്​പീക്കറുകളുള്ള ഓഡിയോ സിസ്​റ്റം, സ്​റ്റിയറിങ്​ മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക് അഡ്​ജസ്​റ്റ്​ വിങ്​ മിററുകൾ, റിയർ പവർ വിൻഡോകൾ, ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിങ്​ സോക്കറ്റ്, ഫുൾ വീൽ കവറുകൾ എന്നിവ അഡ്വഞ്ചർ ട്രിമ്മിലുണ്ട്​.7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയ്​ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ വ്യൂ ക്യാമറ, ഫോഗ് ലാമ്പുകൾ, കീലെസ് ഗോ, ക്രൂസ് കൺട്രോൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവ അക്കംപ്ലിഷ്​ ട്രിമ്മിൽ ലഭിക്കും.


ടോപ്പ്-സ്പെക്​ ക്രിയേറ്റീവ് ട്രിം സവിശേഷതകളാൽ സമ്പന്നമാണ്​. 7.0 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേ ടൈം റണ്ണിങ്​ ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിങ്​ വൈപ്പറുകൾ, റിയർ വൈപ്പർ, വാഷർ തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിക്കും. കൂടാതെ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഉണ്ടാകും.

വിവിധ വേരിയൻറുകൾക്കായി കസ്റ്റമൈസേഷൻ പാക്കുകളും പഞ്ചിനായി ടാറ്റ അവതരിപ്പിക്കുന്നുണ്ട്​. പ്യുവർ ട്രിമ്മിനായുള്ള റിഥം പായ്ക്ക് പ്രകാരം നാല് സ്പീക്കറുകളും സ്​റ്റിയറിങ്​ മൗണ്ടഡ് കൺട്രോളുകളുമുള്ള ഓഡിയോ സിസ്റ്റം വാഹനത്തിൽ ചേർക്കാനാകും. അതേസമയം അഡ്വഞ്ചറിൽ ഇത് 7.0 ഇഞ്ച് ഹാർമൻ ടച്ച്‌സ്‌ക്രീൻ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉപയോഗിച്ച് സ്​റ്റാൻഡേർഡ് ഓഡിയോ സിസ്റ്റം അപ്ഗ്രേഡ് ചെയ്യാം. ഡാസിൽ പാക്കിൽ പ്രൊജക്​ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്​കൾ, ബ്ലാക്​ ഫിനിഷ്​ഡ്​ എ-പില്ലർ എന്നിവ ലഭിക്കും. ഏറ്റവും ഉയർന്ന ക്രിയേറ്റീവ് ട്രിമ്മിൽ ടാറ്റയുടെ ഐആർ‌എ കണക്റ്റഡ്​ കാർ ടെക്​ ചേർക്കാനകും.

വിലയും എതിരാളികളും

5.50 ലക്ഷം മുതൽ എട്ട്​ ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന പഞ്ച്,​ ടാറ്റയുടെ എസ്‌യുവി ശ്രേണിയിലേക്കുള്ള പ്രവേശന കവാടമായിരിക്കും. ഹൈ-റൈഡിംഗ് ഹാച്ച്ബാക്കുകളായ ഇഗ്നിസ്, കെ.യു.വി 100 എന്നിവയ്ക്കുപുറമെ, നിസ്സാൻ മാഗ്നൈറ്റ്, റെനോ കൈഗർ കോംപാക്ട് എസ്‌യുവികളും പഞ്ചിന്​ എതിരാളികളാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TatalaunchPunchbookings
News Summary - Tata Punch to launch on October 20; bookings open
Next Story