Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഏത് ഭൂപ്രദേശവും...

ഏത് ഭൂപ്രദേശവും മജസ്റ്ററിന് നിസ്സാരം! ഓഫ്‌റോഡിന് കരുത്തേകുന്ന 'ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്കർ'

text_fields
bookmark_border
M.G. Majestor
cancel
camera_alt

എം.ജി. മജസ്റ്റർ

ഇന്ത്യൻ വാഹന ലോകത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച നിർമാതാക്കളാണ് എം.ജി മോട്ടോർസ്. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെ കൂടാതെ ഇലക്ട്രിക് വാഹനങ്ങൾക്കും ഇന്ത്യയെ വലിയ വിപണിയാക്കി മാറ്റാൻ എം.ജിക്ക് കഴിഞ്ഞിട്ടുണ്ട്. 7 സീറ്റർ നിരയിൽ പരിഷ്‌ക്കരിച്ചെത്തിയ ഹെക്ടറിന് ശേഷം എം.ജി വിപണിയിൽ എത്തിച്ച പുത്തൻ വാഹനമാണ് 'മജസ്റ്റർ'. പ്രധാനമായും എം.ജി മജസ്റ്ററിലെ 'ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക്' സിസ്റ്റമാണ് വാഹന പ്രേമികൾക്കിടയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. എന്താണ് ഡിഫറൻഷ്യൽ ലോക്കർ? ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ ആളുകളും ആകാംഷയിലാണ്.

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക്

എല്ലാ പ്രതലത്തിലും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ഓഫ്‌റോഡ് വാഹനമായാണ് മജസ്റ്ററിനെ എം.ജി അവതരിപ്പിച്ചത്. അതിനാൽ തന്നെ ഈ വാഹനത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക്. മിക്ക 4x4 വാഹനങ്ങളിലും ഒന്നോ രണ്ടോ ലോക്കുകൾ മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാൽ മജസ്റ്ററിൽ ഫ്രണ്ട്, സെന്റർ, റിയർ എന്നിങ്ങനെ മൂന്ന് ഡിഫറൻഷ്യൽ ലോക്കറുകൾ എം.ജി നൽകിയിട്ടുണ്ട്.

  • ഫ്രണ്ട് ഡിഫറൻഷ്യൽ ലോക്ക്: മുൻവശത്തെ രണ്ട് ചക്രങ്ങളെയും ഒരേ വേഗതയിൽ കറക്കുന്നു.
  • സെന്റർ ഡിഫറൻഷ്യൽ ലോക്ക്: മുൻ ആക്സിലിലേക്കും പിൻ ആക്സിലിലേക്കും തുല്യമായ പവർ (50:50) ഉറപ്പാക്കുന്നു.
  • റിയർ ഡിഫറൻഷ്യൽ ലോക്ക്: പിന്നിലെ രണ്ട് ചക്രങ്ങളെയും ഒരേ വേഗതയിൽ കറക്കുന്നു.

എന്താണ് ഡിഫറൻഷ്യൽ ലോക്ക്?

സാധാരണയായി എല്ലാ വാഹനങ്ങളിലും ഒരു 'ഡിഫറൻഷ്യൽ' ഉണ്ടാകാറുണ്ട്. വളവുകൾ തിരിയുമ്പോൾ വാഹനത്തിന്റെ ഇടത് വശത്തെ ചക്രവും വലത് വശത്തെ ചക്രവും വ്യത്യസ്ത വേഗതയിൽ കറങ്ങാൻ ഇത് സഹായിക്കുന്നു. എന്നാൽ ഓഫ്-റോഡ് യാത്രകളിലോ, മണ്ണിലോ വാഹനം കുടുങ്ങുമ്പോൾ ഈ സംവിധാനം ഒരു തിരിച്ചടിയാകാറുണ്ട്. അവിടെയാണ് ഡിഫറൻഷ്യൽ ലോക്കിന്റെ പ്രസക്തി.


സാധാരണ ഡിഫറൻഷ്യൽ (Open Differential) ഉള്ള ഒരു വാഹനം ചെളിയിലോ മണലിലോ കുടുങ്ങിയാൽ ഒരു ചക്രം വായുവിലോ ചെളിയിലോ നിൽക്കുകയും മറ്റേ ചക്രം തറയിൽ ഉറച്ചുനിൽക്കുകയും ചെയ്യും. ഈ സമയം ഡിഫറൻഷ്യൽ മുഴുവൻ പവറും വായുവിൽ നിൽക്കുന്ന ചക്രത്തിലേക്ക് നൽകുകയും തറയിൽ നിൽക്കുന്ന ചക്രം കറങ്ങാതിരിക്കുകയും ചെയ്യുന്നു. ഇത് മുന്നോട്ടുള്ള യാത്ര സങ്കീർണമാക്കും.

എന്നാൽ വ്യത്യസ്ത ഡിഫറൻഷ്യൽ ലോക്കുള്ള വാഹനങ്ങളിൽ തുല്യമായ പവർ രണ്ട് ചക്രങ്ങൾക്കും നൽകി ആക്സിലുമായി ബന്ധിപ്പിക്കുന്നു. ഇതുമൂലം രണ്ട് ചക്രങ്ങളും ഒരേ വേഗതയിൽ കറങ്ങാൻ നിർബന്ധിതമാകുന്നു. ഇതോടെ തറയിൽ ഉറച്ചുനിൽക്കുന്ന ചക്രത്തിന് ലഭിക്കുന്ന പവർ ഉപയോഗിച്ച് വാഹനം മുന്നോട്ട് ചലിപ്പിക്കുന്നു.

വിവിധതരം ഡിഫറൻഷ്യൽ ലോക്കുകൾ

മാനുവൽ ലോക്ക് (Manual Diff-Lock)

ഡ്രൈവർ ഒരു ബട്ടൺ വഴിയോ ലിവർ വഴിയോ ആവശ്യാനുസരണം ലോക്ക് ചെയ്യുന്നു. ഒട്ടുമിക്ക 4x4 വാഹനങ്ങളിലും ഥാർ, ഖുർഖ തുടങ്ങിയ വാഹനങ്ങളിലും ഇതേ ലോക്കാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

ഓട്ടോമാറ്റിക് ലോക്ക് (Automatic Diff-Lock)

പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ലോക്കിങ് സിസ്റ്റം ആണിത്. ഒരു ചക്രം അമിതമായി കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സിസ്റ്റം തനിയെ ലോക്ക് ആകും.

ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ (LSD)

ഇത്തരം ലോക്കുകൾ പൂർണ്ണമായി ലോക്ക് ചെയ്യുന്നില്ലെങ്കിലും, കറങ്ങുന്ന ചക്രത്തിന് നൽകുന്ന പവർ കുറച്ച് മറ്റേ ചക്രത്തിന് കൂടുതൽ പവർ നൽകാൻ ശ്രമിക്കുന്നു.

റോഡിൽ ഉപയോഗിക്കരുത്

നേരത്തെ ഡിഫറൻഷ്യൽ ലോക്കിനെ കുറിച്ച് പറഞ്ഞതുപോലെ, മജസ്റ്ററിന്റെ ഈ ലോക്കുകൾ ടാർ റോഡിലോ ഹൈവേയിലോ ഓൺ ചെയ്യരുത്. ഇത് വാഹനത്തിന്റെ ആക്സിലിനും ടയറുകൾക്കും വലിയ കേടുപാടുകൾ വരുത്തും. ഓഫ്-റോഡ് കഴിഞ്ഞാലുടൻ ഇത് സാധാരണ മോഡിലേക്ക് മാറ്റണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG MotorOff Road RideAuto NewsMG MajestorDifferential Locker
News Summary - Introducing the 'Triple Differential Locker' that powers off-road
Next Story