Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോർച്യൂണറിന് വെല്ലുവിളിയോ? 'മജസ്റ്റർ' വിപണിയിൽ അവതരിപ്പിച്ച് എം.ജി; പ്രീ-ബുക്കിങ് ആരംഭിച്ചു

text_fields
bookmark_border
ഫോർച്യൂണറിന് വെല്ലുവിളിയോ? മജസ്റ്റർ വിപണിയിൽ അവതരിപ്പിച്ച് എം.ജി; പ്രീ-ബുക്കിങ് ആരംഭിച്ചു
cancel

ദിനംപ്രതി വളർച്ച കൈവരിക്കുന്ന ഇന്ത്യൻ വാഹന വിപണിയിലേക്ക് പുതിയ എസ്.യു.വിയുമായി എം.ജി മോട്ടോർസ്. ആഗോള വിപണിയിലടക്കം മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടൊയോട്ട ഫോർച്യൂണറിന് കടുത്ത വെല്ലുവിളിയുമായാണ് പ്രീമിയം ഫുൾ-സൈസ് ബോഡി-ഓൺ-ഫ്രെയിം എസ്‌.യു.വിയായ 'മജസ്റ്റർ' (Majestor) എസ്.യു.വിയെ എം.ജി മോട്ടോർസ് ഇന്ത്യയിലെത്തിച്ചത്. എം.ജിയുടെ നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്ലോസ്റ്ററിന് മുകളിലായിരിക്കും മജെസ്റ്ററിന്റെ സ്ഥാനം.

41,000 രൂപ ടോക്കൺ അഡ്വാൻസ് നൽകി മജസ്റ്റർ പ്രീ-ബുക്കിങ് ചെയ്യാനുള്ള അവസരം എം.ജി ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഔദ്യോഗിക വില ഏപ്രിലിൽ പ്രഖ്യാപിക്കും. മേയ് മാസം മുതൽ ഉപഭോക്താക്കൾക്ക് ഡെലിവറി നൽകി തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യമായി ബുക്ക് ചെയ്യുന്ന 3,000 ഉപഭോക്താക്കൾക്കായി പ്രത്യേക 'എം.ജി ഷീൽഡ്' പാക്കേജും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 5 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, റോഡ്‌സൈഡ് അസിസ്റ്റൻസ്, ലേബർ ഫ്രീ സർവീസ് എന്നിവ ഉൾപ്പെടുന്നു.


ഗ്ലോസ്റ്ററിലെ കരുത്തനായ 2.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ തന്നെയാണ് മജസ്റ്ററിലും നൽകിയിരിക്കുന്നത്. ഈ എൻജിൻ പരമാവധി 215 എച്ച്.പി കരുത്തും 478 എൻ.എം ഉയർന്ന ടോർക്കും ഉത്പാദിപ്പിച്ച് വാഹനത്തിന് കൂടുതൽ കരുത്ത് പകരും. ZF 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് എസ്.യു.വിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കായി ഷാർപ് 4x2 (7 സീറ്റർ), സവ്വ്യ 4x2 (7 സീറ്റർ), സവ്വ്യ 4x2 (6 സീറ്റർ), സവ്വ്യ 4x4 (7 സീറ്റർ) എന്നീ നാല് വേരിയന്റുകളിൽ മജെസ്റ്റർ ലഭിക്കും.

ഏറ്റവും മികച്ച ഓഫ് റോഡിങ്ങിനായി 'M-Hub' എന്ന ടെറൈൻ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ മജസ്റ്ററിൽ എം.ജി ഒരുക്കിയിട്ടുണ്ട്. ഇതിൽ 10 വ്യത്യസ്ത ഡ്രൈവിങ് മോഡുകൾ ലഭ്യമാണ്. കൂടാതെ, 810 എം.എം ആഴമുള്ള വെള്ളത്തിലൂടെ സഞ്ചരിക്കാനുള്ള 'വാട്ടർ വാഡിങ് കപ്പാസിറ്റി' ശേഷിയും എസ്‌.യു.വിക്കുണ്ട്.


വിശാലമായ ഇന്റീരിയർ സജ്ജീകരണത്തോടെ വിപണിയിൽ എത്തുന്ന വാഹനത്തിൽ 12.3 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻഫോടൈന്മെന്റ് ടച്ച്‌സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പനോരമിക് സൺറൂഫ്, ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സുരക്ഷാ സംവിധാനം, മസാജ് ഫങ്ഷനോട് കൂടിയ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 12 സ്പീക്കറുകളുള്ള ജെ.ബി.എൽ ഓഡിയോ സിസ്റ്റം, ജെസ്റ്റർ കൺട്രോൾ വഴി പ്രവർത്തിപ്പിക്കാവുന്ന ടെയിൽഗേറ്റ് തുടങ്ങിയ ഫീച്ചറുകളും എസ്.യു.വിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

മെറ്റൽ ബ്ലാക്ക്, പേൾ വൈറ്റ്, കോൺക്രീറ്റ് ഗ്രേ, മെറ്റൽ ആഷ് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് മജസ്റ്റർ വിപണിയിലെത്തുന്നത്. ടൊയോട്ട ഫോർച്യൂണറിന് പുറമെ ജീപ്പ് മെറിഡിയൻ, സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടെയ്‌റോൺ തുടങ്ങിയ പ്രീമിയം വാഹനങ്ങളുമായാണ് മജസ്റ്റർ മത്സരിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - challenge to Fortuner! MG launches 'Majester' in the market; pre-bookings begin
Next Story