Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഎതിരാളികളുടെ ഉറക്കം...

എതിരാളികളുടെ ഉറക്കം കെടുത്തുന്ന​ സോണറ്റി​െൻറ അഞ്ച്​ പ്രത്യേകതകൾ

text_fields
bookmark_border
എതിരാളികളുടെ ഉറക്കം കെടുത്തുന്ന​ സോണറ്റി​െൻറ അഞ്ച്​ പ്രത്യേകതകൾ
cancel

സെഗ്​മൻറ്​ ഫസ്​റ്റ്​ എന്ന്​ വിശേഷിപ്പിക്കാവുന്ന അഞ്ച്​ സൂപ്പർ ഫീച്ചറുകളുമായാണ്​ കിയ സോണറ്റ്​ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്​. നിലവിൽ കട​ുത്ത മത്സരം നിലനിൽക്കുന്ന വിഭാഗമാണ്​ കോംപാക്​ട്​ എസ്​.യു.വി. അതുകൊണ്ടുതന്നെ കിയ തങ്ങളുടെ പക്കലുള്ള സകല അടവുകളും പുറത്തെടുത്താണ്​ വിപണിയിലെത്തുന്നത്​.

എതിരാളികളുടെ ഉറക്കം കെടുത്തുന്ന സോണറ്റി​െൻറ ചില ഫീച്ചറുകൾ ഏതൊക്കെയാണെന്ന്​ നോക്കാം. ഇതിൽ മിക്കതും ഏറ്റവും ഉയർന്ന വേരിയൻറുകളുിൽ മാത്രമെ ഉണ്ടാവുകയുള്ളു എന്നത്​ എടുത്ത്​പറയേണ്ട സംഗതിയാണ്​.


1,ഇൻഫൊടൈൻമെൻറ്​ സിസ്​റ്റം

സോണറ്റി​െൻറ വലുപ്പം വച്ച്​ നോക്കു​േമ്പാൾ പടുകൂറ്റൻ എന്ന്​ വിശേഷിപ്പിക്കാവുന്നതാണ്​ ഇൻഫൊടൈൻമെൻറ്​ സിസ്​റ്റം. 10.25 ഇഞ്ച്​ കപ്പാസിറ്റീവ്​ ടച്ച്​ സ്​ക്രീൻ സെൻറർ കൺസോളി​െൻറ ഭൂരിഭാഗവും അപഹരിച്ചിട്ടുണ്ട്​. ​െഎ പാഡിനേക്കാൾ വലുപ്പമുള്ള വളരെ സെൻസിറ്റീവായ നല്ല കാഴ്​ച സുഖം നൽകുന്ന ടച്ച്​ സ്​ക്രീനാണിത്​.

വാഹനത്തി​െൻറ ഭൂരിഭാഗം നിയന്ത്രണങ്ങളും ഇതു സാധ്യമാവുകയും ചെയ്യും. പാർക്കിങ്ങ്​ അസിസ്​റ്റ്​, റേഡിയൊ, യുവൊ കണക്​ട്​, നാവിഗേഷൻ, മ്യൂസിക്​ സിസ്​റ്റം എന്നിവയെല്ലാം ഇൻഫൊടൈൻമെൻറ്​ സിസ്​റ്റം വഴി നിയ​ന്ത്രിക്കാനാകും.


2.ബോസ്​ മ്യൂസിക്​ സിസ്​റ്റം

ഏറ്റവും ഉയർന്ന വേരിയൻറിൽ ഏഴ്​ സ്​പീക്കറുള്ള ബോസ്​ സൗണ്ട്​ സിസ്​റ്റമാണ്​ നൽകിയിരിക്കുന്നത്​. മ്യുസിക്​ സിസ്​റ്റങ്ങളുടെ നിർമാണത്തിൽ അതികായരായ ബോസ്​ ഇത്രയും വില കുറഞ്ഞ വാഹനത്തിൽ ഉൾപ്പെടുന്നത്​ ആദ്യമാണ്​. സോണറ്റി​െൻറ വല്യേട്ടനായ സെൽറ്റോസിലും നമ്മുക്ക്​ ബോസ്​ മ്യൂസിക്​ സിസ്​റ്റം കാണാനായിരുന്നു. ഏഴ്​ സ്​പീക്കറുകൾ ഉള്ളതിനാൽ ആവശ്യാനുസരണം ഇവ ക്രമീകരിക്കാനും വാഹനത്തിനുള്ളിൽ സോണുകളായി തിരിച്ച്​ നിയന്ത്രിക്കാനും സാധിക്കും.


3.യ​ുവൊ കണക്​ട്​

​സോണറ്റ്​ ഒരു സ്​മാർട്ട്​ കാറാണ്​. സ്വന്തമായി സിം കാ​ർഡൊക്കെയായാണ്​ ഇവ​െൻറ സഞ്ചാരം. 57തരം നിയന്ത്രണങ്ങൾ യുവൊയിലൂടെ സാധിക്കും എന്നാണ്​ കിയ അവകാ​ശപ്പെടുന്നത്​. മൈബൈലിൽ ഇൻസ്​റ്റാൾ ചെയ്യുന്ന ആപ്​ വഴിയാണ്​ യുവോയെ നിയന്ത്രിക്കേണ്ടത്​.

ഒാ​േട്ടാമാറ്റിക്​ വാഹനം ലോകത്ത്​ എവിടെയിരുന്നും സ്​റ്റാട്ട്​ ചെയ്യാനും എ.സി പ്രവർത്തിപ്പിക്കാനുമൊക്കെ ഇതിലൂടെ സാധിക്കും. വാഹനത്തി​െൻറ മൈലേജ്,​ വ്യത്യസ്​ത ഡ്രൈവർമാരുടെ ഒാടിക്കുന്നതിലെ പ്രത്യകതകൾ, സർവീസ്​ വിവരങ്ങൾ അങ്ങിനെ എല്ലാം നമ്മുക്ക്​ പറഞ്ഞുതരാനും യുവോക്കാവും.


4.വയർലെസ്​ ചാർജർ

വയർലെസ്​ ചാർജറുകൾ വാഹനങ്ങളിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന പ്രത്യേകതയാണ്​. സെൻറർ കൺസോളിന്​ താഴെയായാണ് ചാർജിങ്ങ്​ പാഡ്​ പിടിപ്പിച്ചിരിക്കുന്നത്​. ചാർജറുകൾ ചുമന്നുനടക്കുന്നത്​ ഒഴിവാക്കാമെന്നതാണ്​ ഇതി​െൻറ ഗുണം. പക്ഷെ സാധാരണ ചാർജറുകളേക്കാൾ പതുക്കെയായിരിക്കും ​ഇവ ചാർജ്​ ചെയ്യുന്നത്​. അഞ്ച്​​ വാട്ട്​ വയർലെസ്സ്​ ചാർജിങ്ങ്​ ഫോണുകൾ സോണറ്റിൽ ചാർജ്​ ചെയ്യാം.


5.എയർ പ്യൂരിഫയർ

പിന്നിലെ എ.സി വെൻറുകൾക്കൊപ്പം പിടിപ്പിച്ചിരിക്കുന്ന എയർ പ്യൂരിഫയർ കോംപാക്​ട്​ എസ്​.യു.വികളിൽ ആദ്യമാണ്​. ലോകത്തിലെ തന്നെ ആദ്യത്തെ വൈറസ്​ പ്രൊട്ടക്​ഷൻ സ്​മാർട്ട്​ പ്യൂവർ എയർ പ്യൂരിഫയറാണ്​ ഇതെന്നാണ്​ കിയ അവകാശപ്പെടുന്നത്​. ഹ്യുണ്ടായ്​ ക്രെറ്റയിൽ നമ്മളിതിനുമുമ്പ്​ ഇൗ സംവിധാനം കണ്ടിട്ടുണ്ട്​.

വായു മലിനീകരണതോത് വൻതോതിൽ കൂടിവരുന്ന കാലത്ത്​ ഇതൊരു സത്യാവശ്യ ഫീച്ചറായി മാറിയിട്ടുണ്ട്​ എന്നതാണ്​ സത്യം. ​ വാഹനത്തിനുള്ളിലെ വായുവി​െൻറ അവസ്​ഥ സൂചിപ്പിക്കുന്ന പ്രത്യേക ഡിസ്​പ്ലെ ഇതോടൊപ്പം നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiaHotwheessonetuvoconnect
Next Story