Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാഹനങ്ങൾക്കിനി...

വാഹനങ്ങൾക്കിനി പെട്രോളും ഡീസലും വേണ്ട; തദ്ദേശീയ ഹൈഡ്രജൻ ഫ്യൂവൽ സെൽ വികസിപ്പിച്ച്​ സി‌എസ്‌ഐ‌ആർ

text_fields
bookmark_border
വാഹനങ്ങൾക്കിനി പെട്രോളും ഡീസലും വേണ്ട; തദ്ദേശീയ ഹൈഡ്രജൻ ഫ്യൂവൽ സെൽ വികസിപ്പിച്ച്​ സി‌എസ്‌ഐ‌ആർ
cancel

ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന കാർ വികസിപ്പിച്ച്​ പൂനെയിലെ കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി‌എസ്‌ഐ‌ആർ). പൂർണ്ണമായും തദ്ദേശീയമായ സാ​േങ്കതികവിദ്യ ഉപയോഗിച്ചാണ്​ ഹൈഡ്രജൻ ഫ്യൂവൽ സെൽ നിർമിച്ചത്​. നിരവധി വികസിത രാജ്യങ്ങളിൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന വാഹനങ്ങൾ നിരത്തിലുണ്ട്​. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന്​ വ്യത്യസ്​തമായി വായു മലിനീകരണ തോത്​ തീരെ കുറവാണ്​ ഹൈഡ്രജൻ ഇന്ധനത്തിന്​.

ഇൗ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്ന്​ ജലം മാത്രമാണ്​ പുറന്തള്ളപ്പെടുന്നത്​. അതിനാൽ വായു മലിനീകരണവും ഹാനികരമായ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതും കുറയ്ക്കാനാവും. ഇലക്​ട്രിക്​ വാഹനങ്ങളുടെ പ്ലാറ്റ്​ഫോമിലാണ്​ ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനത്തി​െൻറ ട്രയൽ റൺ നടത്തിയത്​. വാണിജ്യ വാഹനങ്ങൾ (സിവി) ബസുകൾ, ട്രക്കുകൾ എന്നിവയ്ക്ക് സാങ്കേതികവിദ്യ കൂടുതൽ അനുയോജ്യമാകുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. വൈദ്യുത വാഹനങ്ങളുമായി താരതമ്യ​െപ്പടുത്തു​േമ്പാൾ വളരെ ചെറിയ ബാറ്ററി മാത്രമാണ്​ ഹൈഡ്രജൻ ഫ്യൂവൽ സെല്ലിന്​ ആവശ്യം.


നിലവിൽ പരീക്ഷണം നടത്തിയ വാഹനത്തിൽ ടൈപ്പ് മൂന്ന്​ വാണിജ്യ ഹൈഡ്രജൻ ടാങ്കാണ്​ ഘടിപ്പിച്ചിരിക്കുന്നത്​. ഏകദേശം 350 ബാർ മർദ്ദത്തിൽ സംഭരിച്ചിരിക്കുന്ന 1.75 കിലോഗ്രാം ഹൈഡ്രജൻ ആണ് ഇതി​െൻറ ശേഷി. സാധാരണ ഇന്ത്യൻ റോഡ് സാഹചര്യങ്ങളിൽ മണിക്കൂറിൽ 60-65 കിലോമീറ്റർ വേഗതയിൽ ഇത്തരം വാഹനം 250 കിലോമീറ്റർ വരെ സഞ്ചരിക്കും. അഞ്ച്​ സീറ്റുള്ള സെഡാനാണ്​ പരീക്ഷണത്തിന്​ ഉപയോഗിച്ചത്​.

'പുതിയ സാങ്കേതികവിദ്യയ്ക്ക് മികച്ച ഭാവിയുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചതിനാൽ വാണിജ്യപരമായി ലാഭകരമാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മലിനീകരണം ഗണ്യമായി കുറയ്ക്കുന്ന സുപ്രധാന സാങ്കേതികവിദ്യയാണിത്. ഫോസിൽ ഇന്ധന ഇറക്കുമതി കുറക്കാനും ഹൈഡ്രജൻ ഇന്ധനങ്ങൾ സഹായിക്കും'-കെപിഐടി ചെയർമാൻ രവി പണ്ഡിറ്റ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hydrogenautomobileHydrogen carCSIR
Next Story