Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനാല്​ കോടിയുടെ മേബാ...

നാല്​ കോടിയുടെ മേബാ സ്വന്തമാക്കി തെലുങ്ക് നടൻ​; കസ്​റ്റമൈസേഷന്​ ചിലവിട്ടത്​ ഒന്നരക്കോടി

text_fields
bookmark_border
Telugu Movie Star Ram Charan buys a Mercedes-Maybach
cancel

സെലിബ്രിറ്റികളുടെ പ്രിയ വാഹനമായി മെഴ്​സിഡസ്​ ബെൻസി​െൻറ മേബാ ജി.എൽ.എസ്​ മാറിയിട്ട്​ കുറച്ചുനാളുകളായി. വിവിധ ഇന്ത്യൻ ഭാഷകളിലെ സിനിമാതാരങ്ങളായ നിരവധി സെലിബ്രിറ്റികൾ ഇതിനകം മേബാ സ്വന്തമാക്കിക്കഴിഞ്ഞു. ഇൗ നിരയിലേക്ക്​ തെലുങ്ക്​ നടൻ രാം ചരൺ തേജകൂടി എത്തുകയാണ്​. കഴിഞ്ഞദിവസം അദ്ദേഹവും ത​െൻറ ഗ്യാരേജിലേക്ക്​ മേബായെ സ്വീകരിച്ചു.


2.50 കോടി വിലയുള്ള വാഹനത്തിൽ ഒന്നര കോടി രൂപയുടെ കസ്​റ്റമൈസേഷൻകൂടി നടത്തിയാണ്​ രാംചരൺ ത​െൻറ സ്വപ്​നവാഹനം സ്വന്തമാക്കിയത്​. നേരത്തേ ഹോളിവുഡ്​ താരങ്ങളായ അർജുൻ കപൂർ, കൃതി സനൂൻ, ജാൻവി കപൂർ, രൺവീർ സിങ്​, ആയുഷ്​മാൻ ഖുറാന തുടങ്ങിയവർ മേബാ സ്വന്തമാക്കിയിരുന്നു. രാം ചരൺ വാഹനത്തി​െൻറ ഡെലിവറി സ്വീകരിക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലായിട്ടുണ്ട്​. വീഡിയോയിൽ ട്രെയിലറിൽ വാഹനം ലൊക്കേഷനിൽ എത്തിച്ച്​ കൈമാറുന്നതായാണ്​ ഉള്ളത്​.


ആഡംബരങ്ങളുടെ പൂർണത

മെർസിഡസ് ബെൻസി​െൻറ ആഡംബര ബ്രാൻഡാണ് മേബാ. അവർ ഒരു എസ്‌യുവി നിർമിക്കുന്നത് ഇതാദ്യമാണ്. സിബിയു ഇറക്കുമതിയായി 50 യൂനിറ്റുകൾ മാത്രമാണ് മെഴ്‌സിഡസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്, അവയെല്ലാം ഇതിനകം വിറ്റുപോയിട്ടുണ്ട്​. നാല് സീറ്റർ അല്ലെങ്കിൽ അഞ്ച് സീറ്റർ വാഹനമായി ജി.എൽ.എസ്​ 600 ലഭിക്കും. നാല് സീറ്റർ പതിപ്പ് കൂടുതൽ ആഡംബര പൂർണമാണ്​.


വെൻറിലേറ്റഡ്, മസാജിങ്​ സീറ്റുകൾ, വുഡ്​ ഫിനിഷുകൾ, എൽഇഡി ഡേടൈം റണ്ണിങ്​ ലാമ്പുകൾ, 64 കളർ ആംബിയൻറ്​ ലൈറ്റിങ്​, 360 ഡിഗ്രി പാർക്കിങ്​ കാമറ, നാപ്പ ലെതർ അപ്ഹോൾസ്റ്ററി, ഫൈവ് സോൺ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, പനോരമിക് സൺറൂഫ് , റഫ്രിജറേറ്റർ എന്നിവയെല്ലാം വാഹനത്തിൽ ലഭ്യമാണ്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mercedes benzTeluguMaybachMovie Star
Next Story