അഭ്യൂഹങ്ങൾക്ക് വിരാമം; വിപണിയിൽ കത്തികയറാൻ നിസാൻ മോട്ടോഴ്സിന്റെ പുതിയ എം.പി.വി
text_fieldsപ്രതീകാത്മക ചിത്രം
ജാപ്പനീസ് വാഹനനിർമാതാക്കളായ നിസാൻ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ എം.പി.വി ഡിസംബർ 18ന് വിപണിയിൽ എത്തും. ശക്തമായ പ്രതിസന്ധികൾക്കിടയിൽ രാജ്യം വിട്ടുപോകാൻ കമ്പനി ഒരുങ്ങുന്നതായുള്ള അഭ്യുഹങ്ങൾക്കിടയിലും പുതിയ കാറുകൾ രാജ്യത്ത് അവതരിപ്പിക്കുമെന്ന് നിസാൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ എം.പി.വി വിപണിയിൽ എത്തിക്കുന്ന തിയതി കമ്പനി പ്രഖ്യാപിച്ചത്. നിസാൻ മോട്ടോഴ്സിൽ നിന്നും മികച്ച വിൽപ്പന രേഖപ്പെടുത്തുന്ന മാഗ്‌നൈറ്റ് എസ്.യു.വിക്ക് വലിയൊരു ആരാധക ശൃംഖല തന്നെ രാജ്യത്തുണ്ട്.
പുതിയ വാഹനങ്ങളുമായി ഇന്ത്യൻ നിരത്തുകളിൽ എത്തുന്ന നിസാൻ മോട്ടോർസ്, റെനോ ഇന്ത്യയുമായി പങ്കാളിത്തം പങ്കിടുന്നുണ്ട്. നിലവിൽ സ്പൈ ചിത്രങ്ങളിൽ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടൊള്ളു. എങ്കിലും 5, 6, 7 നിരകളിൽ പുതിയ എം.പി.വി ലഭ്യമാകും. റെനോ ഇന്ത്യ മുഖം മിനുക്കിയെത്തിയ ട്രൈബർ മോഡലിനോട് ഒരുപക്ഷെ നിസാൻ എം.പി.വിക്ക് സാമ്യമുണ്ടായേക്കാം. ഇത് ഇരുകമ്പനികളുമുള്ള ശക്തമായ പങ്കാളിത്തത്തെ ഊട്ടിയുറപ്പിക്കുന്നതാണ്.
ഏഴ് ഇഞ്ച് ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, വയർലസ് ചാർജിങ് പാഡ്, തണുപ്പ് നൽകുന്ന സെന്റർ സ്റ്റോറേജ് തുടങ്ങിയ ഫീച്ചറുകൾ പുതിയ എം.പി.വിയിൽ പ്രതീക്ഷിക്കാം. റെനോ ഇന്ത്യ ട്രൈബറിൽ സജ്ജീകരിച്ചിട്ടുള്ള 1.0-ലിറ്റർ, 3 സിലിണ്ടർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ തന്നെയാകും നിസാൻ എം.പി.വിയുടെ കരുത്ത്. ഈ എൻജിൻ പരമാവധി 72 എച്ച്.പി പവറും 96 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. 5 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ എന്നീ ഗിയർബോക്സുകളുമായി ഈ എൻജിനെ ജോടിയിണക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

