Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
MG ZS EV facelift launch next month: bigger battery, longer range
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightകെ റെയിലിനേക്കാൾ...

കെ റെയിലിനേക്കാൾ ലാഭം​; 500 കിലോമീറ്റർ മൈലേജുമായി ഇലക്​ട്രിക്​ കാർ വരുന്നൂ

text_fields
bookmark_border

ഒരു ഇലക്​ട്രിക്​ വാഹനത്തിന്​ ഇടവേളകളില്ലാതെ കേരളത്തി​െൻറ ഒരറ്റം മുതൽ മറ്റേയറ്റംവരെ സഞ്ചരിക്കാനായാൽ അതെത്രമാത്രം ലാഭകരമായിരിക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ്​ വരെ യാത്ര ചെയ്യാൻ ഏകദേശം 560 കിലോമീറ്ററുകൾ ആണ്​ താ​ണ്ടേണ്ടതെന്നാണ്​ കണക്ക്​​. കെ റെയിൽ വരു​േമ്പാൾ ഇത്രയും ദൂരം സഞ്ചരിക്കാൻ 1500 രൂപയോളമാണ്​ ചിലവ്​ പ്രതീക്ഷിക്കുന്നത്​. കിലോമീറ്ററിന്​ 2.75 രൂപ വരുമിത്​. കെ റെയിലി​ൽ സഞ്ചരിക്കുന്നതി​െൻറ പകുതി ചിലവിൽ ഒരു ഇ.വി ഏകദേശം ഇത്രയും ദൂരം സഞ്ചരിക്കാനുള്ള സാധ്യതകൾ തെളിഞ്ഞുവരുന്നുണ്ട്​.


ഒറ്റ തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഇലക്​ട്രിക്​ വാഹനമെന്ന സ്വപ്​നത്തിലേക്ക്​ നമ്മെ നയിക്കുന്നത്​​ ചൈനീസ്​ കമ്പനിയായ എം.ജിയാണ്​. നേരത്തേ വിപണിയിലുള്ള എംജി ഇസഡ്​ എസി​െൻറ പരിഷ്​കരിച്ച പതിപ്പാവും റേഞ്ചിൽ വിപ്ലവം സൃഷ്​ടിക്കുക. വാഹനം 2022ൽ അവതരിപ്പിക്കുമെന്നാണ്​ വിവരം. ഫെബ്രുവരിയിൽ വില പ്രഖ്യാപനം ഉണ്ടാകും. നിലവിലെ 44.5kWh യൂനിറ്റിന് പകരം 51kWh ബാറ്ററിയാവും വാഹനത്തിൽ വരിക. ഇതാണ്​ റേഞ്ചിൽ വിപ്ലവകരമായ മാറ്റത്തിന്​ കാരണം. നിലവിൽ 340കിലോമീറ്റർ റേഞ്ച് നൽകുന്ന വാഹനത്തിൽ പുതിയ ബാറ്ററി എത്തു​േമ്പാൾ അത്​ 480 ആയി ഉയരുമെന്നാണ്​ പ്രതീക്ഷ. എന്നാൽ ഇൗ വിവരം എം.ജി ഒൗദ്യോഗികമായി സ്​ഥിരീകരിച്ചിട്ടില്ല. റേഞ്ച്​ ഉയരുമെന്നല്ലാതെ അതെത്രയായിരിക്കും എന്ന്​ കമ്പനി പറഞ്ഞിട്ടില്ല.

എക്സ്റ്റീരിയർ

2022 ഇസ്​ഡ്​.എസ്​ ഇ.വി ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞ ഒക്ടോബറിൽ ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. എം.ജി ആസ്റ്ററുമായി കൂടുതൽ സാമ്യമുള്ള രൂപമാണ്​ വാഹനത്തിന്​. എൽഇഡി ഡേടൈം റണ്ണിങ്​ ലൈറ്റുകളുള്ള (ഡിആർഎൽ) മെലിഞ്ഞ ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽ ലാമ്പുകളും ആസ്റ്ററിലേതിന് സമാനമാണ്. മുന്നിലും പിന്നിലും ബമ്പറുകൾ ഇവിക്ക് പുതിയതാണ്. അതിശയിപ്പിക്കുന്ന സ്‌പോർട്ടി വിശദാംശങ്ങളുമുണ്ട്. പുതിയ അലോയ് വീൽ ഡിസൈനുകളും ഉണ്ടാകും. ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം, പരമ്പരാഗത ഗ്രില്ലിന് പകരം വരുന്ന ബോഡി-കളർ, ബ്ലാങ്ക്ഡ്-ഓഫ് ഫ്രന്റൽ സെക്ഷനാണ്. ചാർജിങ്​ പോർട്ട് ഇപ്പോഴും എം‌ജി ബാഡ്​ജിന് അടുത്താണ്​.

ഇന്റീരിയർ

ബാഹ്യഭാഗത്തെപ്പോലെ വലിയ മേക്ക്ഓവർ ഉള്ളിൽ ലഭിക്കാൻ സാധ്യതയില്ല. ഒരുപക്ഷേ നിറത്തിലും ട്രിം വ്യത്യാസങ്ങളിലും മാത്രമായി മാറ്റങ്ങൾ പരിമിതപ്പെടുത്തും. ആസ്റ്ററിൽ നിന്ന് കടമെടുത്ത ചില പ്രധാന ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലുകൾ പ്രതീക്ഷിക്കുന്നുണ്ട്​. നേരത്തെയുള്ള 8 ഇഞ്ച് യൂനിറ്റിന് പകരമായി വയർലെസ് ഫോൺ ചാർജർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച എ.​െഎ അസിസ്റ്റന്റും പെട്രോളിൽ പ്രവർത്തിക്കുന്ന ആസ്റ്ററിൽ നിന്നുള്ള ലെവൽ 2 ഓട്ടോണമസ് ADAS ഫീച്ചറുകളും വരുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleZS EVMG motorsK RAIL
News Summary - MG ZS EV facelift launch next month: bigger battery, longer range
Next Story