Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹ്യുണ്ടായി ക്രെറ്റക്ക് ജൂലൈയിൽ ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ

text_fields
bookmark_border
ഹ്യുണ്ടായി ക്രെറ്റക്ക് ജൂലൈയിൽ ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ
cancel

കോംപാക്ട് എസ്‌.യു.വി വിപണിയിലെ രാജാവായ ഹ്യുണ്ടായി ക്രെറ്റക്ക് ജൂലൈ മാസം ആകർഷക ഓഫറുകളുമായി കമ്പനി. വിവിധ വേരിയന്റുകളിലായി ഉപഭോക്താക്കൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഈ മാസം കമ്പനി നൽകുന്ന ഏറ്റവും വലിയ ആനുകൂല്യങ്ങളിൽ ഒന്നാണിത്.

ക്രെറ്റയുടെ പെട്രോൾ മോഡലുകൾക്കാണ് പ്രധാനമായും ഈ ഓഫർ ലഭിക്കുന്നത്. ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ഏകദേശം 10,000 രൂപയുടെ ആനുകൂല്യങ്ങളാണ് നിലവിൽ ലഭ്യമാകുന്നത്.

സമീപകാലത്ത് ക്രെറ്റയുടെ വിലയിൽ ഏകദേശം 1.08 ശതമാനം (ഏകദേശം 12,800 രൂപ) വർധന വരുത്തിയിരുന്നു. ഇതിനു പിന്നാലെ വിപണിയിലെ തങ്ങളുടെ ആധിപത്യം നിലനിർത്തുന്നതിനും വിൽപന നിരക്ക് വർധിപ്പിക്കുന്നതിനുമായാണ് ഹ്യുണ്ടായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ E, EX, S, S(O), SX, SX Tech, SX(O) എന്നിങ്ങനെ ഏഴ് വ്യത്യസ്ത വേരിയന്റുകളിലാണ് ക്രെറ്റ വിപണിയിലുള്ളത്.

Disclaimer :കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ, നഗരങ്ങൾ, ഡീലർഷിപ്പുകൾ, സ്റ്റോക്ക് ലഭ്യത, വാഹനത്തിന്റെ നിറം, വേരിയന്റ് എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ, അംഗീകൃത ഡീലർഷിപ്പുമായി നേരിട്ട് ബന്ധപ്പെട്ട് കൃത്യമായ ഓഫറുകളും വിലവിവരങ്ങളും ഉറപ്പുവരുത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hyundai Creta gets benefits of up to Rs 1 lakh in July
Next Story