Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bs4 cars
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightവ്യാജ രേഖകൾ...

വ്യാജ രേഖകൾ ഉപയോഗിച്ച്​ ബി.എസ്​4 വാഹന വിൽപ്പന; 151 കാറുകൾ പിടികൂടി, ഒമ്പതുപേർ അറസ്റ്റിൽ

text_fields
bookmark_border

മുംബൈ: ബി‌.എസ്4 എൻജിനുകളുള്ള കാറുകൾ വ്യാജ രേഖകൾ ഉപയോഗിച്ച്​ വിൽപ്പന നടത്തിയ കേസിൽ ഒമ്പതുപേരെ നവി മുംബൈ പൊലീസ്​ അറസ്റ്റ് ചെയ്​തു​. പ്രതികളിൽനിന്ന് 7.15 കോടി രൂപ വിലവരുന്ന 151 കാറുകൾ ക്രൈംബ്രാഞ്ച്​ സംഘം പിടിച്ചെടുത്തതായി നവി മുംബൈ പൊലീസ് കമീഷണർ ബിപിൻ കുമാർ സിംഗ് പറഞ്ഞു. പിടികൂടിയ വാഹനങ്ങളിൽ പലതും രജിസ്റ്റർ ചെയ്യാത്തതും പുതിയതുമാണ്​.

രജ്യത്ത്​ 2020 ഏപ്രിൽ ഒന്ന്​ മുതൽ ബി.എസ്​4 മാനദണ്ഡങ്ങൾ പ്രകാരമുള്ള വാഹനങ്ങൾ വിൽക്കുന്നത്​ നിരോധിച്ചിരുന്നു. ഇതോടെ നിർമാതാക്കളുടെ കൈവശം നിരവധി വാഹനങ്ങൾ വിറ്റുപോകാതെ കിടന്നു. ഇത്തരം കാറുകൾ പൊളിക്കാനായി ലേലം ചെയ്യുകയായിരുന്നു. ഇങ്ങനെ ലേലത്തിന്​ എടുത്തവരിൽനിന്ന്​ പ്രതികൾ കാറുകൾ കരസ്​ഥമാക്കി.

തുടർന്ന് വ്യാജ ചേസിസ്​ നമ്പറും രജിസ്​ട്രേഷൻ വിവരങ്ങളും ചേർത്ത്​ വിൽക്കുകയായിരുന്നു. വാഹനം വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന്​ കാണിച്ച്​ കുറഞ്ഞ തുകക്കായിരുന്നു വിൽപ്പന. കേസിലെ പ്രധാന പ്രതി പന‌വേലിനടുത്ത്​ ഷിർ‌ഡോണിൽ ഓഫിസും ഗോഡൗണും സ്ഥാപിച്ചിരുന്നു.

മഹാരാഷ്​ട്രയിലെ വിവിധ ജില്ലകളിൽനിന്നും ഡൽഹി, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽനിന്നുമാണ്​ കാറുകൾ പിടിച്ചെടുത്തത്​. പുതിയ ചേസിസ് നമ്പറുകൾ നിർമിക്കുന്ന യന്ത്രവും കണ്ടെടുത്തു​. രാജ്യത്ത്​ പിടികൂടുന്ന ഏറ്റവും വലിയ കാർ തട്ടിപ്പുകളിലൊന്നാണിത്​. ഇവർ വിൽപ്പന നടത്തിയ കൂടുതൽ കാറുകൾ കണ്ടെത്താൻ പൊലീസ്​ അന്വേഷണം തുടരുകയാണ്​.

വാഹനങ്ങളിൽനിന്നുള്ള വായു മലിനീകരണത്തെ നിയന്ത്രിക്കാൻ സർക്കാർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങളാണ് ഭാരത് സ്റ്റേജ് (ബി.എസ്). നിലവിൽ പുതിയ വാഹനങ്ങൾ വിൽക്കു​േമ്പാൾ ബി.എസ്​6 മാനദണ്ഡങ്ങൾ പാലിച്ചുള്ള എൻജിൻ വേണമെന്നത്​ നിർബന്ധമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsbs4car
News Summary - BS4 vehicle sale with forged documents; 151 cars seized, nine arrested
Next Story