Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്ത്യയിലെ മികച്ച...

ഇന്ത്യയിലെ മികച്ച ഡ്രൈവർക്കുള്ള പുരസ്‌കാരം കെ.എസ്.ആർ.ടി.സിയിലെ അനീഷ് കുമാറിന്

text_fields
bookmark_border
ഇന്ത്യയിലെ മികച്ച ഡ്രൈവർക്കുള്ള പുരസ്‌കാരം കെ.എസ്.ആർ.ടി.സിയിലെ അനീഷ് കുമാറിന്
cancel

കു​ന്ദ​മം​ഗ​ലം: ഇ​ന്ത്യ​യി​ലെ മി​ക​ച്ച ഡ്രൈ​വ​ർ​മാ​ർ​ക്ക് ന​ൽ​കു​ന്ന ദേ​ശീ​യ റോ​ഡ് സു​ര​ക്ഷ പു​ര​സ്‌​കാ​രം നേ​ടി കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി അ​നീ​ഷ്‌ കു​മാ​ർ പു​തി​യ​റ​ക്ക​ൽ നാ​ടി​ന്റെ അ​ഭി​മാ​ന​മാ​യി. കെ.​എ​സ്.​ആ​ർ.​ടി.​സി നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​ണ് അ​നീ​ഷ് കു​മാ​ർ.പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ൾ ഓ​ടി​ക്കു​മ്പോ​ൾ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും റോ​ഡ​പ​ക​ട​ങ്ങ​ൾ ത​ട​യാ​നും സു​ര​ക്ഷി​ത ഡ്രൈ​വി​ങ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ദേ​ശീ​യ​ത​ല​ത്തി​ൽ കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റേ​റ്റ് റ​ൺ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​ണ്ട​ർ​ടേ​ക്കി​ങ്‌​സ് (എ.​എ​സ്.​ആ​ർ.​ടി.​യു) ആ​ണ് മി​ക​ച്ച ഡ്രൈ​വ​ർ​മാ​രെ ക​ണ്ടെ​ത്തി ആ​ദ​രി​ച്ച​ത്. അ​നീ​ഷ് കു​മാ​റി​നെ കൂ​ടാ​തെ അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്ന ഡ്രൈ​വ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്ന് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ഇ​ത് അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​മാ​ണ്.

അ​നീ​ഷ് കു​മാ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ഓ​ടി​ച്ച ബ​സു​ക​ളി​ലെ​ല്ലാം ലി​റ്റ​റി​ന് അ​ഞ്ചി​ൽ കൂ​ടു​ത​ൽ ഇ​ന്ധ​ന​ക്ഷ​മ​ത കൈ​വ​രി​ക്കു​ന്നു​വെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ല​ക്ഷ​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ലാ​ഭി​ക്കാ​നാ​യ​ത്. ഒ​രു സ​ർ​വി​സി​ൽ​ത​ന്നെ 60 ലി​റ്റ​ർ വ​രെ ഡീ​സ​ൽ അ​ദ്ദേ​ഹം ലാ​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ദി​ന ബ​സ് ക​ല​ക്ഷ​നി​ലും മ​റ്റു​ള്ള​വ​രെ​ക്കാ​ൾ മു​ന്നി​ലാ​ണ് അ​നീ​ഷ് കു​മാ​ർ ഓ​ടി​ക്കു​ന്ന ബ​സു​ക​ൾ. ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി ആ​രം​ഭി​ച്ച അ​നീ​ഷ് കു​മാ​ർ പി​ന്നീ​ട് സ്വ​കാ​ര്യ ബ​സി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. 13 വ​ർ​ഷ​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം പൂ​വാ​ർ ഡി​പ്പോ​യി​ലാ​ണ് ജോ​ലി​ക്ക് ക​യ​റി​യ​ത്. കോ​ഴി​ക്കോ​ട്, പാ​റ​ശ്ശാ​ല, നെ​ടു​മ​ങ്ങാ​ട്, പൊ​ന്നാ​നി തു​ട​ങ്ങി​യ ഡി​പ്പോ​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കെ.​എ​സ്.​ആ​ർ.​ടി.​സി എം.​ഡി കേ​ര​ള​ത്തി​ലെ എ​ല്ലാ ഡി​പ്പോ​യി​ലേ​ക്കും സ​ർ​ക്കു​ല​ർ അ​യ​ച്ച് എ​ല്ലാ​യി​ട​ത്തു​നി​ന്നു​മു​ള്ള അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച​ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ലെ മി​ക​ച്ച ര​ണ്ട് ഡ്രൈ​വ​ർ​മാ​രി​ൽ ഒ​രാ​ളാ​യി അ​നീ​ഷ് കു​മാ​റി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ൽ ജോ​ലി ചെ​യ്ത സ​മ​യ​ത്ത് എ​ല്ലാ ട്രി​പ്പി​ലും കി​ലോ​മീ​റ്റ​ർ പെ​ർ ലി​റ്റ​ർ അ​ല​വ​ൻ​സ് (കെ.​എം.​പി.​എ​ൽ) വാ​ങ്ങി​യി​ട്ടു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ൽ മാ​ത്രം ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ അ​ല​വ​ൻ​സ് വാ​ങ്ങി​യ വ്യ​ക്തി​യാ​ണ്. 2019ൽ ​നെ​ടു​മ​ങ്ങാ​ട് ഡി​പ്പോ​യി​ൽ​നി​ന്ന് മെ​ച്ച​പ്പെ​ട്ട ഇ​ന്ധ​ന​ക്ഷ​മ​ത നേ​ടി കോ​ർ​പ​റേ​ഷ​ന് സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കി മാ​തൃ​ക​യാ​യ ഡ്രൈ​വി​ങ്ങി​ന് അ​നീ​ഷ്‌ കു​മാ​റി​ന് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ അ​ഭി​ന​ന്ദ​ന​പ​ത്രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: വി​ജി. മ​ക്ക​ൾ: അ​ഥീ​ന പു​തി​യ​റ​ക്ക​ൽ, അ​ദി​തി പു​തി​യ​റ​ക്ക​ൽ.

ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ച അ​നീ​ഷ്‌ കു​മാ​റി​ന് ജ​ന്മ​നാ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സി.​എം. ബൈ​ജു, സ​ദാ​ന​ന്ദ​ൻ പാ​റോ​ക്ക​ണ്ടി, എം.​പി. അ​ശോ​ക​ൻ, കെ.​പി. സ​ത്യ​ൻ, ടി. ​ഷ​നോ​ജ്, സി.​എം. സു​ന്ദ​ര​ൻ, ടി.​പി. മു​ര​ളീ​ധ​ര​ൻ, ടി.​കെ. ഹാ​രി​സ്, ടി.​വി. ഹ​മീ​ദ്, കെ.​സി. അ​ബ്ദു​റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indiaawardanish kumarbest driver
News Summary - best driver in India award to anish kumar
Next Story