വേനലിലെ സംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsവേനൽക്കാലത്ത് വരാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച് അവബോധമുണ്ടായിരിക്കുക എന്നതാണ് പ്രാഥമികമായി നമ്മൾ ചെയ്യേണ്ടത്. അതേക്കുറിച്ച് ബോധവാന്മാരല്ലാതിരിക്കുമ്പോഴാണ് പലതരത്തിലുള്ള അവശതകളും നമ്മെ തേടിയെത്തുന്നത്. സംരക്ഷണം വേണ്ടിടത്തെല്ലാം നമ്മെ നമ്മൾ തന്നെ സംരക്ഷിക്കണം.
സൂര്യകിരണങ്ങളുടെ ഏറ്റവും തീവ്രതയേറിയ സമയം ഉച്ചക്ക് 12 മുതൽ 4 വരെയാണ്. പരമാവധി ഈ സമയങ്ങളിൽ പുറത്തിറങ്ങാതിരിക്കാൻ ശ്രമിക്കുക. അത്യാവശ്യമാണെങ്കിൽ മാത്രം പുറത്തിറങ്ങാൻ ശ്രദ്ധിക്കുക. നിലവിൽ രാജ്യത്ത് ഈ സമയം പുറം ജോലി ചെയ്യുന്നതിന് നിരോധനമുണ്ട്. അത് പാലിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. വാഹനങ്ങൾ തണലത്ത് നിർത്തിയിടാൻ ശ്രമിക്കുക. വെയിലത്ത് നിർത്തിയിട്ട കാറിനുള്ളിൽ പ്രവേശിക്കുമ്പോഴും സൂര്യാഘാതം സംഭവിക്കാൻ സാധ്യതയുണ്ട്. വേനൽക്കാലത്ത് വരാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച് അവബോധമുണ്ടായിരിക്കുക എന്നതാണ് പ്രാഥമികമായി നമ്മൾ ചെയ്യേണ്ടത്.
സൂര്യാഘാതം എങ്ങനെയൊക്കെ തടയാം
- കൂടുതൽ ഫ്രൂട്സ് കഴിക്കുക
- ആൾക്കഹോൾ പൂർണമായും ഒഴിവാക്കുക
- വെയിലത്ത് കഠിനാധ്വാനം ചെയ്യുന്നത് കുറക്കുക
- കുടയോ മറ്റോവെച്ച് നേരിട്ട് വെയിൽ കൊള്ളുന്നതിൽനിന്ന് സംരക്ഷണം നേടുക
- തണുത്ത വെള്ളത്തിൽ കുളിക്കുക
ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം
- ശരീരത്തെ തണുപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുക
- ശരീരത്തിൽ വെള്ളത്തിന്റെ അളവ് സംരക്ഷിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക
- ഉപ്പിട്ട് വെള്ളം കുടിക്കുന്നത് അനുയോജ്യമാണ്
- കട്ടി കുറഞ്ഞ വെള്ള കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക. കളർ വസ്ത്രങ്ങൾ ചൂട് ആഗിരണം ചെയ്യും
- ലവണങ്ങളടങ്ങിയ സ്പോർട്സ് ഡ്രിങ്ക്സ് കുടിക്കാം
- കോഫി, പെപ്സി പോലോത്തെ കഫീൻ അടങ്ങിയവ ഒഴിവാക്കാൻ ശ്രമിക്കുക
ജോലിക്ക് പോകുന്നവരോട്
- ജോലിക്ക് മുമ്പ് അമിത ഭക്ഷണം കഴിക്കാതിരിക്കുക
- വെയിലത്ത് ജോലി ചെയ്യുകയാണെങ്കിൽ സഹപ്രവർത്തകനെ കൂടി ശ്രദ്ധിക്കുക
- സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കൃത്യമായി ഈ കാലയളവിൽ കഴിക്കണം. അവശതകൾ അധികവും വരുന്നത് മെഡിക്കൽ കൺട്രോൾ ഇല്ലാത്തത് കൊണ്ടാണ്.
- ശരീരം എപ്പോഴും വ്യത്തിയാക്കി നടക്കുക, കുളിക്കുക
- ഭക്ഷണം, വസ്ത്രം എന്നിവയിൽ ശ്രദ്ധിക്കുക
- ഹോട്ടലിൽനിന്ന് മാംസ ഭക്ഷണ വസ്തുക്കൾ കഴിക്കുമ്പോൾ ശ്രദ്ധിക്കുക. വൃത്തിയുള്ള ഹോട്ടലുകൾ തിരഞ്ഞെടുക്കുക.
ഭക്ഷ്യവിഷബാധ ശ്രദ്ധിക്കാം
വേനൽ കാലത്ത് അധികരിച്ചു വരുന്ന മറ്റൊരു പ്രശ്നമാണ് ഭക്ഷ്യവിഷബാധ. ചൂടും ഈർപ്പവും ഉള്ള സമയത്ത് ഭക്ഷ്യവിഷബാധ ഉണ്ടാവാൻ സാധ്യതയേറെയാണ്.ഭക്ഷണപദാർഥങ്ങൾ അധിക നേരം പുറത്തു വെക്കരുത്, സാലഡുകളും ഫ്രൂട്സുകളം ഫ്രിഡ്ജിൽ സൂക്ഷിക്കണം, കോഴി, മീൻ തുടങ്ങിയവ പാകം ചെയ്ത് തന്നെ കഴിക്കുക, നാല് മണിക്കൂറിൽ കൂടുതൽ സമയം ഫ്രിഡ്ജിൽവെച്ച ഭക്ഷണം പിന്നീട് ചൂടാക്കി കഴിക്കാതിരിക്കുക, നിങ്ങൾ അസുഖബാധിതനാണെങ്കിൽ ഭക്ഷണം പാകം ചെയ്യാൻ പോവാതിരിക്കുക എന്നിവ ഈ കാലയളവിൽ ശ്രദ്ധിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

