നാഡീ പരീക്ഷയും ആയുർവേദവും
text_fieldsഡോ. അനന്തു സുനിലും ഡോ. ഗൗരി രാജേന്ദ്രനും
ആയുർവേദത്തിലെ രോഗനിർണയത്തിലേക്കുള്ള സമീപനം മൂന്നു പ്രധാന ഘടകങ്ങളിലൂടെയാണ് നടക്കുന്നത്.
1. ദർശന പരീക്ഷ (Inspection)
2. സ്പർശന പരീക്ഷ (Palpation)
3. പ്രശ്ന പരീക്ഷ (History taking)
രോഗിയുടെ ശാരീരിക ലക്ഷണങ്ങൾ, ജീവിതശൈലി, ഭക്ഷണ ശീലങ്ങൾ, മനസ്സിന്റെ അവസ്ഥ എന്നിവയെ ആധാരമാക്കിയാണ് ഈ സമഗ്ര വിലയിരുത്തൽ.
സ്പർശന പരീക്ഷയുടെ ഭാഗമായി പുരാതനമായ രോഗനിർണയ രീതികളിൽ വരുന്ന ഒന്നാണ് നാഡീപരീക്ഷ. ഇത് രോഗിയുടെ കണങ്കയ്യിലെ പൾസിൽ വിരലുകൾ വെച്ച് സ്പന്ദന ഗതികൾ ശ്രവിച്ചു ശരീരത്തിലെ ത്രിദോഷങ്ങളായ വാതം, പിത്തം, കഫം അതുപോലെ ആമത്തിന്റെ (Toxins) നിലയും അവയുടെ അളവിലുള്ള വ്യതിയാനങ്ങളും തിരിച്ചറിയാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു മാർഗമാണ്. നാഡീപരീക്ഷ വഴി സന്ധി സംബന്ധമായ രോഗങ്ങൾ, രക്തസഞ്ചാര സംബന്ധമായ പ്രശ്നങ്ങൾ, ദഹന സംബന്ധമായ രോഗങ്ങൾ, ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ മുതലായവ തിരിച്ചറിയാനും അതിനൊപ്പം ഭാവിയിൽ ഉണ്ടായേക്കാവുന്ന അസന്തുലിതാവസ്ഥകളും നിർണയിക്കാവുന്നതാണ്.
ഇങ്ങനെ ദർശന പരീക്ഷ, സ്പർശന പരീക്ഷ, പ്രശ്ന പരീക്ഷ എന്ന മൂന്നു ആയുർവേദപരമായ രോഗനിർണയ മാർഗങ്ങളിലൂടെ രോഗിയുടെ ശരീരഘടനയോടും മനസ്സിനോടും അനുസൃദമായ ചികിത്സാ മാർഗങ്ങൾ നിശ്ചയിക്കാനും വ്യക്തിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് സമഗ്രമായ ആശ്വാസം നൽകാനും ഇത് സഹായിക്കുന്നു.
നാഡീപരീക്ഷ വിദഗ്ദ്ധരായ ഡോ. അനന്തു സുനിലും ഡോ. ഗൗരി രാജേന്ദ്രനും മാഹൂസിൽ പ്രവർത്തിച്ചുവരുന്ന ശ്രീസൗഖ്യ ആയുർവേദിക് സെന്ററിന്റെ രണ്ടാമത്തെ ബ്രാഞ്ചിൽ പ്രവർത്തിച്ചുവരുന്നു. പരിശോധനക്ക് പ്രീബുക്ക് ചെയ്തു നിങ്ങൾക്ക് ഈ സേവനം ലഭ്യമാക്കാവുന്നതാണ്. രാവിലെ വെറുംവയറ്റിലോ, ഭക്ഷണം കഴിഞ്ഞു രണ്ടരമണിക്കൂറിനു ശേഷമോ, അതുപോലെ സൂര്യാസ്തമയത്തിനു മുൻപും മാത്രമാണ് നാഡീപരീക്ഷ ചെയ്യാൻ ഉത്തമം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 77992300, 33622005 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

