Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഒറ്റക്കാവുന്ന സമയത്ത്...

ഒറ്റക്കാവുന്ന സമയത്ത് ഹൃദയാഘാതം സംഭവിച്ചാൽ എന്ത് ചെയ്യണം‍?

text_fields
bookmark_border
ഒറ്റക്കാവുന്ന സമയത്ത് ഹൃദയാഘാതം സംഭവിച്ചാൽ എന്ത് ചെയ്യണം‍?
cancel

ഹൃദയാഘാതം പലപ്പോഴും മുന്നറിയിപ്പുകൾ ഒന്നുമില്ലാതെയാണ് വരുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഒറ്റക്കാവുന്നത് കൂടുതൽ പ്രയാസമുണ്ടാക്കുന്നു. ഹ്യദയാഘാതം മൂലം നിരവധി പേർക്കാണ് ദിനംപ്രതി ജീവൻ നഷ്ട്ടപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പെട്ടന്നുള്ള ഹ്യദയാഘാതം മൂലം കൂടുതൽ മരണങ്ങൾ സംഭവിച്ചത് ഒറ്റക്കിരിക്കുമ്പോഴാണ് എന്നത് കൂടുതൽ ആശങ്ക പരത്തുന്നതാണ്.

ഹ്യദയാഘാതം സംഭവിക്കുന്നതിന് മുമ്പ് നമ്മുടെ ശരീരം നമുക്ക് പല മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. എന്നാൽ അവ തിരിച്ചറിയാൻ പലപ്പോഴും നമുക്ക് സാധിക്കുന്നില്ല എന്നതിനാലാണ് ആവശ്യമായ ചികിത്സ ലഭിക്കാതെ വരുന്നതിനുള്ള പ്രധാന കാരണം.

ദിവസങ്ങൾ മുമ്പോ മണിക്കൂറുകൾ മുമ്പോ ഇതിന്‍റെ ലക്ഷണങ്ങൾ ശരീരം കാണിച്ചു തുടങ്ങുന്നു. ചെറിയ രീതിയിലുള്ള നെഞ്ച് വേദന, ക്ഷീണം, ദഹനക്കുറവ് എന്നിവ അനുഭവപ്പെടാം, ചിലർക്ക് പെട്ടന്നുള്ള നെഞ്ച് വേദനയോ ശ്വാസതടസ്സമോ അനുഭവപ്പെടാം. ഇത്തരം അവസരങ്ങളിൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയിലൂടെ ഒരു ജീവൻ രക്ഷപ്പെടുത്താം സാധിക്കും.

നേരത്തെ എത്തുന്ന ലക്ഷണങ്ങളെ തിരിച്ചറിയുക

ഭൂരിഭാഗം ആൾക്കാർക്കും നേരത്തെ തന്നെ ഹ്യദയാഘാതത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്. ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചിലെ സമ്മർദമോ നെഞ്ചിൽ അനുഭവപ്പെടുന്ന ഭാരമോ ആണ്. ഈ വേദന താടിയെല്ല്, കഴുത്ത്, തോൾ, കൈ അല്ലെങ്കിൽ പുറം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചേക്കാം. ശ്വാസതടസ്സം, ഓക്കാനം, തലകറക്കം, വിയർക്കൽ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

പ്രമേഹരോഗികൾക്കും സ്ത്രീകൾക്കും ഇവയിൽ നിന്നും വ്യത്യസ്തമായി ദഹനക്കേടേ, ക്ഷീണം, പുറം വേദന എന്നിങ്ങനെ അസാധാരണ ല‍ക്ഷണങ്ങൾ കാണപ്പെടാം. ഇത്തരം ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയുകയും ആവശ്യമായ വൈദ്യ സഹായം നൽകുകയും ചെയ്യുകയും ചെയ്യുന്നതാണ് ആദ്യ ഘട്ടം.

സഹായത്തിനായി പെട്ടന്ന് ബന്ധപ്പെടുക

നിങ്ങൾക്ക് ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ എമർജൻസി നമ്പറിൽ (108)ബന്ധപ്പെടുക. വൈദ്യ സഹായം വൈകിപ്പിക്കുന്നത് കൂടുതൽ ആരോഗ്യം മോശമാക്കും.

നിങ്ങൾ ഒറ്റക്കുള്ള സാഹചര്യത്തിലാണ് ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നതെങ്കിൽ ഉടനെ നിങ്ങളുടെ അയൽവാസികൾക്കോ പെട്ടന്ന് എത്താൻ കഴിയുന്നവരെയോ വിവരം അറിയിക്കുക. ഒറ്റക്ക് വാഹനമോടിക്കുന്നത് ഈ സാഹചര്യങ്ങളിൽ ഒഴിവാക്കുക.

ശാന്തത പാലിക്കുക, നിവർന്നു ഇരിക്കുക, കമിഴ്ന്നു കിടക്കാതിരിക്കുക

കഴിയുന്നത്ര ശാന്തത പാലിക്കുക. നിവർന്നു ഇരിക്കുക, പുറം താങ്ങി കാലുകൾ തറയിൽ ഉറപ്പിച്ച് ഇരിക്കുക, ഇത് ഹൃദയത്തിലെ സമ്മർദം കുറക്കാൻ സഹായിക്കും. മലർന്നു കിടക്കുകയോ നടക്കുകയോ ചെയ്യരുത്. ഓരോ ചലനവും ഹൃദയത്തിൽ ഓക്സിജന്റെ ആവശ്യകത വർധിപ്പിക്കുന്നു.ഇത് അവസ്ഥ കൂടുതൽ വഷളാക്കും. സഹായം എത്തുന്നത് വരെ ശാന്തമായി തുടരാൻ സാവധാനത്തിൽ ഡീപ് ആയി ശ്വസിക്കാൻ ശ്രമിക്കുക.

നിങ്ങൾക്ക് അലർജിയില്ലെങ്കിൽ ആസ്പിരിൻ ചവക്കുക.

നിങ്ങളുടെ കൈവശം 300 മില്ലിഗ്രാം ആസ്പിരിൻ ലഭ്യമാണെങ്കിൽ അടിയന്തര സേവനങ്ങളെ അറിയിച്ച ശേഷം ടാബ്‌ലെറ്റ് പതുക്കെ ചവക്കുക. ആസ്പിരിൻ രക്തം നേർപ്പിക്കാൻ സഹായിക്കുന്നു. കൊറോണറി ധമനികളിൽ കൂടുതൽ കട്ടപിടിക്കുന്നത് തടയുന്നു.

കഫ് സി.പി.ആർ ചെയ്യുന്നത് ഒഴിവാക്കുക

അറ്റാക്ക് എന്ന സംശയം തോന്നുമ്പോൾ പലരും ചെയ്യുന്നതാണ് കഫ് സി.പി.ആർ. അതായത് ചുമക്കുന്നത്. തുടര്‍ച്ചയായി ചുമക്കുകയെന്നത്. അതും ശക്തിയായി ചുമക്കുക. ഇതു പോലെ ചെയ്യുമ്പോള്‍ രക്തപ്രവാഹം ഉണ്ടാകാന്‍ സഹായിക്കുന്നുവെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ ഇത് അപകടമാണ്. സി.പി.ആർ നൽകേണ്ടത് മറ്റൊരാളാണ്.

ഹൃദയാഘാതം പ്രവചനാതീതമാണ്. പക്ഷേ അവബോധവും വേഗത്തിലുള്ള നടപടിയും ജീവൻ രക്ഷിക്കും. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുക, അടിയന്തര സഹായം തേടുക, ശാന്തത പാലിക്കുക എന്നിവയാണ് പ്രധാനം.

ശ്രദ്ധിക്കുക: ഹൃദയാഘാതത്തിന്റെയോ നെഞ്ചുവേദനയുടെയോ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക അല്ലെങ്കിൽ അടിയന്തര സേവനങ്ങളുമായി ബന്ധപ്പെടുക. വ്യക്തിഗതമാക്കിയ മെഡിക്കൽ മാർഗ നിർദേശത്തിനായി എല്ലായ്പ്പോഴും യോഗ്യതയുള്ള ആരോഗ്യ സംരക്ഷണ ദാതാവിനെ സമീപിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthHeart AttackHealth News
News Summary - What you must do when alone and getting a heart attack
Next Story