Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഹൃദയം തകരുന്ന പോലെ...

ഹൃദയം തകരുന്ന പോലെ വേദന; എന്താണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം‍?

text_fields
bookmark_border
ഹൃദയം തകരുന്ന പോലെ വേദന; എന്താണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം‍?
cancel

മാനസിക സമ്മർദമോ മറ്റ് ശാരീരിക വേദനകളോ സഹിക്കാവുന്നതിലും അധികമാകുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുന്ന താൽക്കാലിക അവസ്ഥയാണ് 'ബ്രോക്കൺ ഹാർട്ട് സിൻഡ്രോം'. ടാകോസുബോ കാർഡിയോമയോപ്പതി എന്നും ഇതിനെ വിളിക്കാറുണ്ട്.

ഹൃദയത്തിന്റെ പ്രധാന പമ്പിങ് ചേംബറായ ഇടതു വെൻട്രിക്കിൾ ദുർബലപ്പെടുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. ഹൃദയാഘാതത്തിന്‍റെ സമാനമായ ലക്ഷണങ്ങളാണ് ഈ അവസ്ഥക്കും ഉണ്ടാകുന്നത്. ഇത് തുടക്കത്തിൽ നിസാരവൽക്കരിക്കാറാണ് പതിവ്. എന്നാൽ സങ്കീർണമായ ഹൃദയ സമ്പന്ധമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഈ അവസ്ഥ നയിക്കുന്നു.

സ്ട്രെസ് ഹോർമോണുകളുടെ പെട്ടന്നുള്ള വർധനവാണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോമിന് കാരണമാകുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഹൃദയപേശികളെ താൽക്കാലികമായി സ്തംഭിപ്പിക്കുകയും കാര്യക്ഷമമായി പമ്പ് ചെയ്യാനുള്ള കഴിവിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. നാഷണൽ ഹാർട്ട്, ലങ് ആൻഡ് ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസിദ്ധീകരിച്ച ഗവേഷണം പ്രകാരം ബ്രോക്കൺ ഹാർട്ട് സിൻഡ്രോം കൂടുതലും സ്ത്രീകളിലാണ് കാണപ്പെടുന്നത്. അതും ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതൽ കാണപ്പെടുന്നത്. അതിനാൽ ഹോർമോണിന്‍റെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ ഇതിന് കാരണമായേക്കാം എന്നും പഠനം സൂചിപ്പിക്കുന്നു.

എങ്ങനെ തിരിച്ചറിയാം?

ഈ അവസ്ഥയുടെ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. പെട്ടെന്നുള്ള നെഞ്ചുവേദന, ശ്വാസതടസ്സം, ബോധക്ഷയം എന്നിവ ഈ ലക്ഷണങ്ങളിൽ ഉൾപ്പെടാം. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുകയോ വൈകാരിക ആഘാതം അനുഭവിക്കുകയോ പോലുള്ള വളരെ വേദനാജനകമായ സംഭവങ്ങൾക്ക് ശേഷമാണ് സാധാരണയായി ഈ അവസ്ഥ ഉണ്ടാകുന്നതെന്നും ഗവേഷകർ പറയുന്നു. ഹൃദയാഘാതം പോലെ ഈ അവസ്ഥ അനുഭവപ്പെടാം. അതിനാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.

പതിവ് പരിശോധനകൾ: ഇസിജികൾ, രക്തപരിശോധനകൾ, എക്കോകാർഡിയോഗ്രാമുകൾ എന്നിവയുൾപ്പെടെയുള്ള പതിവ് ആരോഗ്യ പരിശോധനകൾ നിങ്ങളുടെ ഹൃദയാരോഗ്യം വിലയിരുത്തുന്നതിന് നിർണായകമാണ്. ബ്രോക്കൺ ഹാർട്ട് സിൻഡ്രോം പോലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാനും ആവശ്യമെങ്കിൽ നിങ്ങൾക്ക് കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ പരിശോധനകൾ സഹായിക്കും.

ബ്രോക്കൺ ഹാർട്ട് സിൻഡ്രോമിന് പ്രത്യേകിച്ച് ചികിത്സയില്ല. എന്നിരുന്നാലും ചില മരുന്നുകൾ ഹൃദയത്തെ വിശ്രമിക്കാനും വീണ്ടെടുക്കാനും സഹായിക്കും.

മിക്ക ആളുകളിലും ഈ അവസ്ഥ പെട്ടെന്ന് സുഖം പ്രാപിക്കാറുണ്ട്. എന്നാൽ ചിലരിൽ സങ്കീർണമാകുന്നു. വളരെ മോശം അവസ്ഥയിലൂടെ കടന്ന് പോകുന്ന രോഗികളിൽ ഹൃദയം കൂടുതൽ ഫലപ്രദമായി രക്തം പമ്പ് ചെയ്യാൻ സഹായിക്കുന്നതിന് ഇൻട്രാ-അയോർട്ടിക് ബലൂൺ പമ്പ് (ഐ.എ.ബി.പി) ഉപയോഗിച്ചേക്കാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthlatestbroken heart syndrome
News Summary - what is broken heart syndrome
Next Story