Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightചൂട് കനക്കുന്നു;...

ചൂട് കനക്കുന്നു; ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധവേണം

text_fields
bookmark_border
Heat
cancel

കുവൈത്ത്​ സിറ്റി: വേനൽ ചൂട് തുടങ്ങ​ുകയായി. ദിവസങ്ങളായി ഉയർന്നു വരുന്ന താപനില വരും ദിവസങ്ങളോടെ കൂടുതൽ ഉയരത്തിലെത്തും. ചൂട് കടുക്കു​​മ്പോൾ ആരോഗ്യപ്രശ്​നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇക്കാര്യത്തിൽ അതീവ ജാഗ്രത വേണം. അന്തരീക്ഷത്തിൽ ഉയർന്ന താപനില രേഖപ്പെടുത്തുമ്പോൾ ശരീരവും അതിന്​ അനുസരിച്ച്​ ചൂടാകുന്നുണ്ട്​.

അമിത ചൂട്​ ആന്തരികമായ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. സാധാരണ കുടിക്കുന്നതിനെക്കാൾ മൂന്നിരട്ടി വെള്ളം കുടിക്കണം. കടുത്ത ചൂടിൽ നിന്നും എ.സിയിലേക്ക്​ വന്നുകയറുന്ന വേളയിൽ തന്നെ വെള്ളം കുടിക്കരുതെന്നും കുറച്ച്​ കഴിഞ്ഞ്​ കുടിക്കുന്നതാകും നല്ലതെന്നും​ ആരോഗ്യ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. ​

ചൂടുകാലമാണെങ്കിലും കടുത്ത തണുപ്പുള്ളതും കൃത്രിമ പാനീയങ്ങളും ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഉത്തമം​. കുടിക്കുന്നത്​ ശുദ്ധജലം തന്നെയാണ്​ എന്ന്​ ഉറപ്പുവരുത്തണം. പുറം​ജോലി ചെയ്യുന്നവരിൽ അമിതചൂട്​ മൂലം ശരീരത്തിൽ നിർജലീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്​.

നിർജലീകരണത്തെ തടയാൻ ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുകയോ ഒ.ആർ.എസ്​ ലായനി തയാറാക്കി കുടിക്കുകയോ ചെയ്യാം. ഒ.ആർ.എസ്​ ലായനി തയാറാക്കുന്നതിനുള്ള പൊടി മെഡിക്കൽ സ്​റ്റോറുകളിൽ ലഭിക്കും.

വേനലിൽ ഭക്ഷണ കാര്യത്തിലും ശ്രദ്ധവേണം. പാചകം ചെയ്​ത്​ മണിക്കൂറുകൾ കഴിഞ്ഞശേഷം ഭക്ഷണം കഴിക്കുന്നത്​ വയറിളക്കംപോലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും​. ഉച്ചഭക്ഷണം ഉപേക്ഷിക്കരുത്​. പഴവും പച്ചക്കറികളും കൂടുതലായി കഴിക്കണം. നേത്രരോഗങ്ങളെ ചെറുക്കാനും കണ്ണുകളെ കടുത്ത ചൂടിൽനിന്ന്​ രക്ഷിക്കാനും ജാഗ്രത ഉണ്ടാകണം. പ്രത്യേകിച്ചും പകൽ 11 മുതൽ ഉച്ചക്ക്​ മൂന്നുവരെയുള്ള സമയത്ത്​ വെയിൽ കൊണ്ടുക്കൊണ്ടുള്ള നടത്തം ഒഴിവാക്കണം.

സൂര്യപ്രകാശം കണ്ണുകളിൽ തട്ടാതിരിക്കാൻ നിലവാരമുള്ള സൺ ഗ്ലാസുകൾ ധരിക്കാം. അലര്‍ജി, ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന അസുഖങ്ങൾ പിടിപെടാതിരിക്കാൻ കണ്ണുകൾ ഇടക്കിടക്ക്​ പച്ചവെള്ളത്തിൽ കഴുകുന്നത്​ നല്ലതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthheatSummer SeasonHealth News
News Summary - The heat is overwhelming-Care should be taken to protect health
Next Story