ഭക്ഷണത്തിലെ ‘30-30-3 റൂൾ’
text_fieldsപ്രതീകാത്മക ചിത്രം
ഉദരാരോഗ്യവുമായി ബന്ധപ്പെട്ട് ഇപ്പോൾ ശ്രദ്ധ നേടുന്ന വിദ്യയാണ് ‘30-30-3 റൂൾ’. ഈ ഡയറ്ററി ഫോർമുല അനുസരിച്ച് പ്രഭാതഭക്ഷണത്തിന് ദിവസവും 30 ഗ്രാം പ്രോട്ടീൻ, ദിനം മുഴുവനായി 30 ഗ്രാം ഫൈബർ, മൂന്നു സെർവിങ് പ്രോബയോട്ടിക്സ് ഉൾപ്പെടുത്തുക എന്നതാണീ റൂൾ.
ഫുഡ് ക്രേവിങ് അഥവാ ഭക്ഷണ അഭിലാഷമുണ്ടാക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കാനും കുടലിലെ നല്ല ബാക്ടീരിയകളെ ശക്തിപ്പെടുത്താനും ബ്ലഡ് ഷുഗർ നില സ്ഥിരതയുള്ളതാക്കാനും ഇത് ഉപകരിക്കുമെന്നാണ് അവകാശവാദം. അതേസമയം, ഫൈബർ, പ്രോബയോട്ടിക്സ് തുടങ്ങിയവയുടെ അളവ് പെട്ടെന്നു കൂട്ടുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും മറ്റ് ആരാഗ്യപ്രശ്നങ്ങളുള്ളവർ ഈ രീതി പരീക്ഷിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

