ഫിറ്റ്നസ് കാര്യത്തിൽ അതീവ ശ്രദ്ധാലു; വ്യായാമം ജീവിതത്തിന്റെ ഭാഗം; നടി ഷെഫാലിയുടെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കളും ആരാധകരും
text_fieldsഷെഫാലി ജാരിവാല
ഫിറ്റ്നസ് കാര്യത്തിൽ അതീവ ശ്രദ്ധാലുവായ നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ മരണം അവരുടെ സുഹൃത് വലയങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 42 വയസാണ് നടിയുടെ പ്രായം. ഫിറ്റ്നസിൽ വലിയ ആത്മാർഥത പുലർത്തുന്ന ഷെഫാലി ജിമ്മിൽ വർക് ഔട്ട് ചെയ്യുന്ന വിഡിയോകളും ചിത്രങ്ങളും പതിവായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. കേവലമൊരു ട്രെൻഡായി മാത്രമല്ല, ഒരു ലൈഫ്സ്റ്റൈൽ ആയാണ് അവർ ഫിറ്റ്നസിനെ കരുതിയിരുന്നത്. വെയ്റ്റ് ട്രെയ്നിങ്, സ്ട്രെങ്ത് ട്രെയിനിങ്, മറ്റ് എക്സർസൈസുകൾ എന്നിവയടങ്ങിയതാണ് ഷെഫാലിയുടെ ഫിറ്റ്നസ് യാത്ര. അവർക്ക് പേഴ്സനൽ ട്രെയിനറും ഉണ്ടായിരുന്നു.
വിവിധ എക്സർസൈസുകളെ കുറിച്ചും ഫിറ്റ്നസ് നിലനിർത്തുന്നതിനെ കുറിച്ചും പേഴ്സനൽ ട്രെയിനറാണ് ഷെഫാലിക്ക് ഉപദേശം നൽകുന്നത്. ശാരീരികമായും മാനസികമായും ഊർജസ്വലരായിരിക്കാൻ ഫിറ്റ്നസ് അത്യന്താപേക്ഷിതമാണെന്നായിരുന്നു അവരുടെ അഭിപ്രായം. മറ്റുള്ളവരോട് ഫിറ്റ്‌നസിനെ ഗൗരവമായി കാണാനും അത് അവരുടെ ദിനചര്യയുടെ ഭാഗമാക്കാനും അവർ പ്രോത്സാഹിപ്പിച്ചു.
കാന്ത ലാഗയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. സൽമാൻ ഖാൻ ചിത്രമായ മുജ്സേ ഷാദി കരോഗി എന്ന ചിത്രത്തിലും നടി വേഷമിട്ടിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് നടിക്ക് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാഗ് ത്യാഗി ആണ് ഭർത്താവ്. 2019ൽ വെബ്സീരിസായ ബേബി കം നായിൽ അഭിനയിച്ചു. നാച്ച് ബാലിയ, ബൂഗി വൂഗി തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളുടെയും ഭാഗമായി. ബിഗ് ബോസിലും മുഖംകാണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

