ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി അമിത വണ്ണം ചെറുക്കാം
text_fieldsരാജ്യത്ത് ദിനംപ്രതി അമിത വണ്ണവും അതുമായി ബന്ധപ്പെട്ട രോഗങ്ങളും വർധിച്ചുവരികയാണ്. ഇതിനെ തടയുക എന്ന ലഷ‍്യത്തോടെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) 2024-ൽ ഇന്ത്യക്കാർക്കുള്ള ഭക്ഷണ മാർഗനിർദ്ദേശങ്ങളുടെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു.
അമിതവണ്ണത്തെ ചെറുക്കുന്നതിന് ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങളുടെ നിർണായക ആവശ്യകതയെക്കുറിച്ച് എയിംസിലെ ഡോക്ടർമാർ മാധ്യമങ്ങിലൂടെ വ്യക്തമാക്കി.
പയർവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യ ഭക്ഷണങ്ങൾ കഴിക്കുന്ന ശീലം ഇന്ത്യക്കാർക്കിടയിൽ വളരെ കുറവാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
പയർവർഗങ്ങളുടെ ദൈനംദിന ഉപഭോഗം റെകമന്‍ററി ഡയറ്ററി അലവൻസുകളുടെ (RDA) 50 ശതമാനത്തിൽ താഴെയാണെന്നാണ് നാഷണൽ ന്യൂട്രീഷൻ മോണിറ്ററിങ് ബ്യൂറോ (എൻ.എൻ.എം.ബി) സർവേകൾ സൂചിപ്പിക്കുന്നത്. അതുപോലെ, സൂക്ഷ്മ പോഷകങ്ങളാൽ സമ്പന്നമായ ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നതും വളരെ കുറവാണ്.
ഇന്ത‍്യക്കാരുടെ അനാരോഗ്യകരമായ ഭക്ഷണക്രമം ഇവയുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് എയിംസിലെ ചീഫ് ഡയറ്റീഷ്യൻ ഡോ. പർമീത് കൗർ പറയുന്നു. പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം പറയുന്നു. അതിനായി വിറ്റാമിൻ സി, ബി കോംപ്ലക്സ്, സിങ്ക്, സെലിനിയം എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങൾ ശുപാർശ ചെയ്യുന്നു. പാൽ പാലുൽപ്പന്നങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
സസ്യാധിഷ്ഠിത ഭക്ഷണരീതികൾ ആരോഗ്യകരമാണെങ്കിലും, അവക്ക് ആവശ്യമായ വിറ്റാമിൻ ബി 12 ഇല്ല. ഇത് പ്രധാനമായും അടങ്ങിയിരിക്കുന്നത് മാംസ ഭക്ഷണങ്ങളിലാണ്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരഭാരം കുറക്കാൻ സഹായിക്കുമെന്ന് സൂചിപ്പിക്കുന്ന ധാരാളം റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ കലോറിയുള്ള പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കുന്നത് ഭക്ഷണത്തിലെ കലോറി കുറക്കുന്നതിനും പൊണ്ണത്തടി നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്നും, അതിനാൽ പ്രതിദിനം 400 ഗ്രാം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്നും ഡോ. കൗർ അഭിപ്രായപ്പെട്ടു
എണ്ണയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. സമീകൃതാഹാരവും ചിട്ടയായ വ്യായാമവുമാണ് ആരോഗ്യകരമായ ജീവിതശൈലിയുടെ വിജയം. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനും പാലുൽപ്പന്നങ്ങളും ഉൾപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതകളെക്കുറിച്ച് ഡോ. മോണിറ്റ ഗഹ് ലോട്ടും പറഞ്ഞു.
ഐ.സി.എം.ആർ ന്‍റെ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ;
രോഗങ്ങൾ തടയുന്നതിനും നല്ല ആരോഗ‍്യത്തിനും 17 ഡയറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ ഐ.സ്.എം. ആർ ലക്ഷ്യമിടുന്നു. പോഷകാഹാര മാർഗ്ഗനിർദ്ദേശത്തിൽ ഉൾപ്പെട്ടവ;
- സമീകൃത ഡയറ്റ് ഉറപ്പാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക
- കുട്ടികൾക്കും കൗമാരക്കാർക്കും മതിയായ ഭക്ഷണക്രമം ഉറപ്പാക്കുക
- പച്ചക്കറികളും പയറുവർഗങ്ങളും ധാരാളമായി കഴിക്കുക
- എണ്ണകളും കൊഴുപ്പുമടങ്ങിയവ മിതമായ അളവിൽ ഉപയോഗിക്കുക
- പൊണ്ണത്തടി തടയാൻ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക
- സ്ഥിരമായി വ്യായാമം ചെയ്യുക.
- ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക.
- അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപയോഗം കുറക്കുക
- പ്രായമായവർക്കുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുന്നു
ശിശുക്കൾക്ക് മുലയൂട്ടുന്നതിന്‍റെ പ്രാധാന്യം, ആറ് മാസം പ്രായമായതിന് ശേഷം പൂരക ഭക്ഷണങ്ങൾ നൽകേണ്ടതിന്‍റെ പ്രാധാന്യം, ഗർഭിണികൾക്കും അമ്മമാർക്കും അധിക ഭക്ഷണവും ആരോഗ്യപരിരക്ഷയും ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകത എന്നിവയും മാർഗനിർദ്ദേശത്തിൽഉൾപ്പെടുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.