Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightനൈറ്റ് ഷിഫ്റ്റിൽ ജോലി...

നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരിൽ വൃക്കകളുടെ ആരോഗ്യം അപകടത്തിലെന്ന് പഠനം

text_fields
bookmark_border
നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരിൽ വൃക്കകളുടെ ആരോഗ്യം അപകടത്തിലെന്ന് പഠനം
cancel

പല ആളുകളും നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണ്. പകൽ സമയം ജോലി ചെയ്യുന്നത് പോലെതന്നെ രാത്രി സമയങ്ങളിലും ജോലിക്കായി മാറ്റി വെക്കുന്നു. ഇത്തരക്കാർക്ക് രാത്രിയിൽ ഉറക്കം ലഭിക്കുന്നതും കുറവായിരിക്കും. ഇത്തരം തൊഴിൽ അന്തരീക്ഷത്തിൽ ദീർഘകാലം നിലനിൽക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഊർജം, ഭക്ഷണശീലങ്ങൾ, മാനസികവാസ്ഥ എന്നിവയെയെല്ലാം നൈറ്റ് ഷിഫ്റ്റ് സ്വാധീനിക്കുന്നു.

ഇപ്പോൾ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് വൃക്കകൾക്കും ദോഷകരമാണെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് വൃക്കകളിൽ കല്ലുണ്ടാകുന്നു. ചെറുപ്പക്കാരിലും കായികാധ്വാനമില്ലാത്ത ജോലികൾ ചെയ്യുന്നവരിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. മയോ ക്ലിനിക്ക് പ്രൊസീഡിങ്സിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏകദേശം 14 വർഷത്തിനിടെ രണ്ട് ലക്ഷത്തിലധികം വ്യക്തികളെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. രാത്രിയിൽ ജോലി ചെയ്യുന്നവർ ആരൊക്കെ, എത്ര തവണ, എത്ര നേരം ജോലി ചെയ്യുന്നു എന്നിവയെല്ലാം പഠന വിധേയമാക്കി. പഠനത്തിൽ പകൽ സമയത്ത് പതിവായി ജോലി ചെയ്യുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഷിഫ്റ്റ് തൊഴിലാളികൾക്ക് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത 15ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.

ഇത് ബാധിക്കുന്നത് പ്രായമായവരരെ മാത്രമല്ല ചെറുപ്പക്കാരെയുമാണ്. കായികാധ്വാനം ആവശ്യമില്ലാത്ത ഡെസ്കിൽ ഇരുന്ന് ജോലികൾ ചെയ്യുന്നവരെയുമാണ് കൂടുതൽ ബാധിക്കുന്നത്.

ഇതിന് കാരണം ശരീരത്തിന്റെ സർക്കാഡിയൻ റിഥമാണ്. ഒരു ജീവിയുടെ ശരീരത്തെ നിയന്ത്രിക്കുന്നതിന് അവക്ക് ഒരു സമയക്രമം ഉണ്ട്. ഉറങ്ങുന്നത്, ഉണരുന്നത്, ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം, ദഹനവ്യവസ്ഥ തുടങ്ങിയവയെ ഒക്കെ പരിസ്ഥിതിക്ക് അനുസരിച്ച് ഏതൊക്കെ എപ്പോഴൊക്കെ നടക്കണം എന്ന് നിശ്ചയിക്കുന്നത് ഈ സമയ ക്രമമാണ്.

നിങ്ങൾ രാത്രിയിൽ ഉണർന്നിരിക്കുകയും പകൽ സമയത്ത് ഉറങ്ങാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സർക്കാഡിയൻ റിഥത്തിനെതിരായി ശരീരം പ്രവർത്തിക്കുന്നു. ഇത് മുഴുവൻ ശരീരത്തെയും ബാധിക്കുന്നു. കാലക്രമേണ ഈ അസന്തുലിതാവസ്ഥ കല്ലുകൾ രൂപപ്പെടുന്നതിന് വേദിയൊരുക്കുന്നു. നിർജ്ജലീകരണം (രാത്രി ജോലിക്കാർ പലപ്പോഴും കുറച്ച് വെള്ളം കുടിക്കുന്നു), ക്രമരഹിതമായ ഭക്ഷണം, കുറഞ്ഞ വ്യായാമം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ കൂടി ചേർക്കുമ്പോൾ അപകടസാധ്യത വർധിക്കുന്നു

ശരീരത്തിന് ആവശ്യമുള്ള അളവിൽ ധാതുക്കളെയും ലവണങ്ങളെയും ഉപയോഗിച്ച് ബാക്കിയുള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് പോകുകയാണ് പതിവ്. ഈ സമയത്ത് കാൽസ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും. ഇത്തരം പരലുകൾ കൂടുതൽ എണ്ണം ഒന്നിച്ച് ചേർന്ന് പതുക്കെ വലുപ്പം കൂടി കട്ടിയേറിയ വസ്തുവായി മാറും. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖര രൂപത്തിലുള്ള വസ്തുക്കളാണ് കല്ല്.

പുറം അല്ലെങ്കിൽ വശങ്ങളിൽ കടുത്ത വേദന, മൂത്രമൊഴിക്കുമ്പോൾ കടുത്ത വേദന അനുഭവപ്പെടൽ, മൂത്രത്തിൽ രക്തംഓക്കാനം, ഛർദ്ദി എന്നിവ എല്ലാമാണ് ഇതിന്‍റെ ലക്ഷണങ്ങൾ.

വൃക്കയിലെ കല്ലുകൾ വരുന്നത് നമുക്ക് തടയാൻ സാധിക്കും.

  • വെള്ളം കുടിക്കുക: പ്രതിദിനം കുറഞ്ഞത് 2–3 ലിറ്റർ എങ്കിലും വെള്ളം കുടിക്കാൻ ശ്രമിക്കുക. കല്ലുകൾ തടയാനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗമാണിത്
  • ഭക്ഷണക്രമം ശ്രദ്ധിക്കുക: ഉപ്പിട്ട ഭക്ഷണങ്ങൾ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ ഇവയെല്ലാം കല്ല് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.
  • വ്യായാമം: ഷിഫ്റ്റുകൾക്ക് മുമ്പോ ശേഷമോ വ്യായാമം ചെയ്യുക. പ്രവർത്തനം ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
  • വിശ്രമം: പകൽ സമയങ്ങളിൽ നന്നായി ഉറങ്ങു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthnight shiftKidney StoneHealth News
News Summary - night shift work is faces high risk of kidney stone
Next Story