Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Work Out
cancel
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവാക്​സിൻ...

വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം വ്യായാമം ചെയ്യാമോ? വിദഗ്​ധർ പറയുന്നത്​ അറിയാം

text_fields
bookmark_border

കോവിഡ്​ വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം അങ്ങനെ ചെയ്യല്ലേ, ഇങ്ങനെ ​െചയ്യല്ലേ എന്നെല്ലാം ധാരാളം ഉപദേശങ്ങൾ കേൾക്കാം. ഇതിൽ ഭൂരിഭാഗം ഉപദേശങ്ങൾക്കും യാതൊരു ശാസ്​ത്രീയ അടിത്തറയുമുണ്ടാകില്ലെന്നതാണ്​ വാസ്​തവം. എന്നാൽ, വാക്​സിൻ സ്വീകരിക്കു​ന്നതിന്​ മു​േമ്പ സത്യസന്ധമായ ഒത്തിരി സംശയങ്ങളും ഉടലെടുത്തേക്കാം. അതിനൊന്നാണ്​ ദിവസവും വ്യായാമം​ ചെയ്യുന്നൊരാൾ വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം തുടരാമോ എന്ന സംശയം.

വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം വ്യായാമം​ ചെയ്യാം എന്നതാണ്​ ഒറ്റ വാക്കിലെ ഉത്തരം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്ക​ണമെന്നു മാത്രം. കുത്തിവെപ്പിന്​ ശേഷം വ്യായാമം ചെയ്യുന്നതുവഴി അവയുടെ ഫലപ്രാപ്​തിയെ ബാധിക്കുമെന്നോ, ആരോഗ്യത്തിന്​ ഹാനികരമാണെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്​ വിദഗ്​ധർ പറയുന്നു.

'ഒ​ാരോ വ്യക്തിയെയും വാക്​സിനേഷൻ എങ്ങനെയായിരിക്കും സ്വാധനീക്കുകയെന്നത്​ വ്യത്യസ്​തമായിരിക്കും. കുത്തിവെപ്പിന്​ മു​േമ്പാ ശേഷമോ വ്യായാമം ചെയ്യുന്നതിലൂടെ അവയുടെ ഫലപ്രാപ്​തി നഷ്​ടമാകുമെന്ന്​ തെളിയിക്കാൻ യാതൊരു തെളിവുകളും ഇതുവരെയില്ല. വാസ്​തവത്തിൽ, പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്യുന്നവർക്ക്​ വാക്​സിനുകളോടുള്ള പ്രതികരണവും വർധിക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാത്തവരുമായി താരതമ്യം ചെയ്യു​േമ്പാൾ അവരുടെ ശരീരം കൂടുതൽ ആന്‍റിബോഡി സൃഷ്​ടിക്കും' -മുംബൈ വോക്ക്​ഹാർഡ്​ ആശുപത്രിയിലെ ഫിസീഷ്യനായ ഡോ. പ്രീതം മൂൺ പറഞ്ഞു.


അതേസമയം, വ്യായാമം ചെയ്യുന്നവർ വാക്​സിൻ എടുത്തതിന്​ ശേഷമുണ്ടാകുന്ന പാർശ്വഫലങ്ങൾ ശ്രദ്ധിക്കുകയും അതിന്​ അനുസരിച്ച്​ വ്യായാമങ്ങളിൽ മാറ്റം വരുത്തുകയും വേണം. കു​ത്തിവെപ്പ്​ എടുത്ത സ്​ഥലത്ത്​ വേദനയും വീക്കവും, ക്ഷീണം, ഓക്കാനം, തലവേദന, പനി തുടങ്ങിയവയാണ്​ വാക്​സിൻ സ്വീകരിച്ചതിന്​ ശേഷമുണ്ടാകാറുള്ള ബുദ്ധിമുട്ടുകൾ. വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം പതിവായി ചെയ്യുന്ന വ്യായാമം മാത്രമാണ്​ ചെയ്യേണ്ടതെന്നും പുതിയവ ചെയ്യരുതെന്നും ഫിസിയോതെറപ്പിസ്​ ഡോ. ജൂഹി ഡങ്​ പറയുന്നു.

'പൊതുവെ വ്യായാമം പുനരാരംഭിക്കുന്നത്​ സംബന്ധിച്ച്​ നിർ​േദശിക്കുന്നത്​ കാണാം. എന്നാൽ അത്തരത്തിൽ യാതൊരു പ്രശ്​നങ്ങളുമില്ല. നിങ്ങളുടെ വേദന കൂടാതിരിക്കുനുള്ള മുൻകരുതൽ നടപടി മാത്രമാണത്​. കഠിനമായ വ്യായാമം വേദന വർധിപ്പിക്കു​ം. നിങ്ങൾ കഠിനമായ വ്യായാമം ചെയ്യുന്നവരാണെങ്കിൽ അവ തുടരാം. എന്നാൽ, കുത്തിവെപ്പ്​ ലഭിച്ച ഉടനെ ചെയ്യാത്ത വ്യായാമങ്ങൾ ആരംഭിക്കരുത്​' -ഡോ. ജൂഹി പറയുന്നു.

കുത്തിവെപ്പ്​ സ്വീകരിച്ച കൈ ഭാഗം അനക്കാതെ വെക്കരുതെന്നും സജീവമാക്കി വെക്കണമെന്നും യു.എസ്​ സെ​േന്‍റർസ്​ ഫോർ ഡിസീസ്​ കൺട്രോൾ ആൻഡ്​ പ്രിവൻഷൻ നിർദേശിച്ചിരുന്നു.

അതേസമയം, പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടി​ട്ടുണ്ടെങ്കിൽ ഒന്നോ ​രണ്ടോ ദിവസം വിശ്രമം ആവശ്യമാണെന്ന്​ ഡോക്​ടർമാർ നി​ർദേശിച്ചു. 'നിങ്ങൾക്ക്​ പനി, ശരീര വേദന, ഓക്കാനം തുടങ്ങിയ പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടു​ണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസം വിശ്രമമെടുക്കുന്നതായിരിക്കും അഭികാമ്യം. നിങ്ങൾക്ക്​ ശീലമില്ലെങ്കിൽ കുറച്ചു ദിവസങ്ങൾ ശാരീരികമായി ക്ഷീണിപ്പിക്കുന്ന, തീവ്ര പ്രവർത്തനങ്ങൾ നടത്തുന്നത്​ ഉചിതമല്ല' -ഡൽഹി റെയിൻബോ ആശുപത്രിയിലെ ഡോക്​ടറായ ശർവാരി ദബാഡെ ദുവ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VaccinationWorkoutexercise​Covid 19
News Summary - Is it safe to resume exercising after Covid-19 vaccination
Next Story