ഹെവി വെയ്റ്റ് ലിഫ്റ്റിങ് ഹൃദയത്തിന് പണിയാകുമോ?
text_fieldsന്യൂഡൽഹി: കൃത്യമായ നിർദേശങ്ങൾ പാലിക്കാതെയോ അല്ലെങ്കിൽ ഹൃദ്രോഗങ്ങൾ ഉള്ളവരോ ഹെവി വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നത് ഹൃദയത്തിൽ സമ്മർദ്ദം ഉണ്ടാകാൻ കാരണമാകും. ഭാരം എടുത്തുയർന്ന സമയത്ത് ശ്വാസം പിടിച്ചു വെക്കേണ്ടി വരുന്നത് രക്ത സമ്മർദ്ദം വർധിപ്പിക്കുകയും ഹൃദയത്തിന് സമ്മർദ്ദം കൊടുക്കുകയും ചെയ്യുന്നു. ഇത്തരത്തിലുണ്ടാകുന്ന സമ്മർദ്ദം, നെഞ്ച് വേദന, ഹൃദയമിടിപ്പിന്‍റെ താളം തെറ്റൽ, തലചുറ്റൽ, അസ്വാഭാവിക ശ്വാസതടസ്സം, ചില അപൂർവ സാഹചര്യങ്ങളിൽ ഹൃദയാഘാതത്തിനുവരെ കാരമണമായേക്കുമെന്ന് കാർഡിയോളജിസ്റ്റ് ഡോക്ടർ വികാശ് ഗോയൽ പറയുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും മിതമായ അളവിൽ ഭാരം എടുക്കുന്നതും ചലനങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് സമയമെടുത്ത് വ്യായാമം ചെയ്യുന്നതും വഴി ഈ പ്രശ്നം പരിഹരിക്കാമെന്നാണ് ഡോക്ടർ പറയുന്നത്.
നാൽപ്പതു വയസ്സിനു മുകളിലുള്ളവർ, ഉയർന്ന രക്ത സമ്മർദ്ദം, പ്രമേഹം, പാരമ്പര്യമായി ഹൃദ്രോഗമുള്ളവർ ഇവരെല്ലാം ഹെവി വെയിറ്റ് ലിഫ്റ്റിങിന് മുമ്പ് ആവശ്യമായ പരിശോധനകൾ നടത്തുന്നത് ഗുണം ചെയ്യും. പ്രഫഷണലുകളുടെ മേൽനോട്ടത്തിൽ എയ്റോബിക് ആക്ടിവിറ്റിയുമായി സംയോജിപ്പിച്ച് വെയിറ്റ് ലിഫ്റ്റിങ് നടത്തുന്നതാണ് ഉചിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

