Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ഗ്രസില്‍ ഇഖ്റ ആശുപത്രിക്ക് ഇരട്ട നേട്ടം

text_fields
bookmark_border
ലോക എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ഗ്രസില്‍ ഇഖ്റ ആശുപത്രിക്ക് ഇരട്ട നേട്ടം
cancel

കോഴിക്കോട്: പ്രശസ്ത അക്കാദമിക് സംഗമമായ വേള്‍ഡ് അക്കാദമിക് കോണ്‍ഗ്രസ് ഓഫ് എമര്‍ജന്‍സി മെഡിസിനിൽ (ഡബ്ല്യു.എ.സി.ഇ.എം 2026) ഇഖ്റ ആശുപത്രി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് അഭിമാനകരമായ ഇരട്ട നേട്ടം. ഇത്യോപ്യയിലെ ആഡിസ് അബാബയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ക്ലിനിക്കോ-പാത്തോളജിക്കല്‍ കേസ് (സി.പി.സി) മത്സരത്തില്‍ ഇഖ്റയിലെ ഡോക്ടര്‍മാര്‍ രണ്ട് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.

ഡബ്ല്യു.എ.സി.ഇ.എം 2026 ബെസ്റ്റ് കേസ് പുരസ്‌കാരം ഇഖ്റ എമര്‍ജന്‍സി വിഭാഗം കൺസൾട്ടന്റ് ഡോ. പി.ആർ. അശ്വത് രാജ് നേടി. ഒന്നാംവര്‍ഷ എമര്‍ജന്‍സി മെഡിസിന്‍ റെസിഡന്റായ ഡോ. നന്ദകിരണ്‍ ഡബ്ല്യു.എ.സി.ഇ.എം ബെസ്റ്റ് ഡിസ്‌കസന്റായും തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധരും പ്രതിഭകളുമാണ് മാറ്റുരച്ചത്. അന്താരാഷ്ട്ര മത്സരത്തില്‍ ഒരേ വിഭാഗത്തില്‍ രണ്ട് പ്രധാന പുരസ്‌കാരങ്ങളും നേടാനായത് ഇഖ്റ ആശുപത്രി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ അക്കാദമിക മികവിന്റെയും ഗവേഷണ മികവിന്റെയും ശ്രദ്ധേയ അംഗീകാരമാണെന്ന് അധികൃതർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iqra Hospital
Next Story