കൂടുതൽ സമ്മർദ്ദത്തിലാവല്ലേ, ഉയർന്ന രക്തസമ്മർദ്ദം ഓർമയേയും ചിന്തയേയും ബാധിക്കും
text_fieldsരക്തസമ്മർദ്ദം ഓർമശക്തിയും അറിവും പ്രധാനം ചെയ്യുന്ന ബ്രെയിൻ സെല്ലുകളെ തകരാറിലാക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. ഹൈപ്പർ ടെൻഷൻ വ്യക്തിയുടെ ബ്രെയിൻ സെല്ലുകളെ ബാധിക്കുന്നു. ഇത് തുടക്കത്തിൽ തന്നെ ചിന്താ ശേഷിയേയും ഓർമശക്തിയേയും തകരാറിലാക്കുന്നുവെന്ന് വെയ്ൽ കോർണൽ മെഡിക്കൽ കോളേജിലെ റിസേർച്ചേഴ്സ് പറഞ്ഞു.അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളിൽ കാണപ്പെടുന്ന ന്യൂറോ ഡീജനറേഷൻ തടയുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനുള്ള സൂചനകൾ ഈ പഠനം നൽകുമെന്നും ഇവർ പറഞ്ഞു.
ഉയർന്ന രക്തസമ്മർദ്ദം ഉള്ള ഒരു വ്യക്തിയിൽ അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. രക്തസമ്മർദ്ദം എങ്ങനെയാണ് ബ്രെയിൻ സെല്ലുകളുടെ ഓർമ, ചിന്ത മുതലായ പ്രവൃത്തികളെ ബാധിക്കുന്നത് എന്നത് ഇതുവരെയും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് റിസേർച്ചേഴ്സ് പറഞ്ഞത്. നവംബർ 14 ന് ന്യൂറോണിൽ പ്രസിദ്ധീകരിച്ച പ്രീക്ലിനിക്കൽ പഠന റിപ്പോർട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. ഫെയ്ൽ ഫാമിലി ബ്രെയിൻ ആൻഡ് മൈൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ന്യൂറോ സയൻസ് പ്രൊഫസറുമായ ആനി പാരിഷ് ടിറ്റ്സെല്ലും വെയിൽ കോർണൽ മെഡിസിനിലെ ന്യൂറോളജി പ്രൊഫസറുമായ ഡോ. കോസ്റ്റാന്റിനോ ഇയാഡെക്കോള എന്നിവരാണ് ഈ റിസേർച്ചിന്‍റെ പ്രധാന വക്താക്കൾ.
രക്തസമ്മർദ്ദം ശരീരത്തിൽ കണ്ടുതുടങ്ങുന്നതു മുതൽ തന്നെ അത് ബ്രെയിൻ സെല്ലുകളെ ബാധിച്ചു തുടങ്ങും. ഇത് പ്രാരംഭ ഘട്ടത്തിൽ തലച്ചോറിലെ ഓർമ, ചിന്ത, തുടങ്ങിയവയുമായി ബന്ധപ്പെട്ട സെല്ലുകളെയാണ് ബാധിക്കുന്നതെങ്കിൽ പിന്നീടത് മറ്റു സെല്ലുകളെയും ബാധിക്കും. അകാല വാർദ്ധക്യം ഉണ്ടാകാൻ കാരണമാകുന്നു. ബ്രയിനിനെ സംരക്ഷിക്കുന്ന രക്തക്കുഴലുകളെ ഇത് ബാധിക്കുന്നു. രക്തസമ്മർദ്ദം ഹൃദയത്തിന്‍റെയും വൃക്കയുടെയും പ്രവർത്തനത്തെയും ബാധിക്കും. രക്തസമ്മർദ്ദം തടയാനും നിയന്ത്രിക്കാനുമുള്ള മരുന്നുകൾ ഇതിനകം തന്നെ ലഭ്യമാണ്. കൃത്യമായ, കരുതലോടെയുള്ള ശീലങ്ങളും ചിട്ടകളും പാലിച്ച് ഇത്തരം ജീവിത ശൈലീ രോഗങ്ങളെ ചെറുക്കേണ്ടത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു വേണ്ടിയാണെന്ന് മനസിലാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

