Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഎച്ച്.പി.വി വാക്സിനേഷൻ...

എച്ച്.പി.വി വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം നാളെ

text_fields
bookmark_border
എച്ച്.പി.വി വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം നാളെ
cancel

ന്യൂ​ഡ​ൽ​ഹി: ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ ത​ട​യാ​ൻ കൗ​മാ​ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് രാ​ജ്യ​വ്യാ​പ​ക​മാ​യി ഹ്യൂ​മ​ൻ പാ​പ്പി​ലോ​മ വൈ​റ​സ് (എ​ച്ച്.​പി.​വി) സൗ​ജ​ന്യ വാ​ക്സി​ൻ ന​ൽ​കു​ന്ന കാ​മ്പ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30ന് ​രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങ് രാ​ജ്യ​വ്യാ​പ​ക​മാ​യി​ ഓ​ൺ​ലൈ​നാ​യി പ്ര​ദ​ർ​ശി​പ്പി​ക്കും. മെ​ര്‍ക്ക് ക​മ്പ​നി നി​ര്‍മി​ക്കു​ന്ന ‘ഗാ​ര്‍ഡ​സി​ല്‍ 4’ എ​ന്ന വാ​ക്‌​സി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം ഏ​ക​ദേ​ശം 2.6 കോ​ടി വാ​ക്‌​സി​ന്‍ ഡോ​സു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

2024ലെ ​കേ​ന്ദ്ര ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി ര​ണ്ട് വ​ര്‍ഷ​ത്തി​ന് ശേ​ഷ​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി, ജി​ല്ല ആ​ശു​പ​ത്രി​ക​ൾ, സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​ക്കും. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ദേ​ശീ​യ രോ​ഗ​പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ളി​ൽ എ​ച്ച്.​പി.​വി വാ​ക്സി​നേ​ഷ​ൻ ഉ​ൾ​പ്പെ​ടു​ത്തി​യ 160ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യും എ​ത്തും.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ അ​ർ​ബു​ദ​മാ​ണ് സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ (ഗ​ർ​ഭാ​ശ​യ അ​ർ​ബു​ദം), ഏ​ക​ദേ​ശം 80,000 പു​തി​യ കേ​സു​ക​ളും 42,000ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ളും എ​ല്ലാ വ​ർ​ഷ​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു. ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ടൈ​പ് 16, 18 എ​ച്ച്.​പി.​വി അ​ണു​ബാ​ധ​യാ​ണ് രാ​ജ്യ​ത്തെ സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ കേ​സു​ക​ളി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും കാ​ണ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthVaccination CampaignIndia NewsHPV vaccine
News Summary - HPV vaccination campaign to be inaugurated tomorrow
Next Story